ഇന്ത്യയില്‍ കൂടുതലും ഒമിക്രോണും ഉപവകഭേദങ്ങളും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് കേസുകളില്‍ കൂടുതലും ഒമിക്രോണും ഉപവകഭേദങ്ങളുമാണെന്ന് ഇന്ത്യന്‍ സാര്‍സ് കോവ്-2 ജെനോമിക്സ് കണ്‍സോര്‍ഷ്യം.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശിപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുറവാണെന്നും ഐഎന്‍എസ് എഡിഒജി അറിയിച്ചു. എല്ലാ ആഴ്ചയിലും കോവിഡ് കേസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
രാജ്യത്ത് പുതിയ വകഭേദങ്ങളൊന്നുമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയം, ബയോടെക്നോളജി വിഭാഗം, സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് കൌണ്‍സില്‍ , ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയടങ്ങുന്നതാണ് ഐഎന്‍എസ് എഡിഒജി.
സ്പൈക്ക് പ്രോട്ടീനില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങളുണ്ടായത് ബിഎ2.75 ആണ്. ഇതിനെ സൂഷ്മമായി നിരീക്ഷിക്കുകയാണ്.
മറ്റു പല രോഗങ്ങളെയും പോലെ നിശ്ചിത ഇടവേളകളില്‍ ഉണ്ടായേക്കാവുന്ന ഒരു വൈറസ് രോഗബാധയാണ് കോവിഡ് എന്നു ദേശീയ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ കോവിഡ് ദൌത്യസേന ചെയര്മാന് ഡോ. രാജീവ് ജയദേവന് പറഞ്ഞു.
കോവിഡ് എവിടെയും പോയിട്ടില്ല. മാസ്ക്കും സാനിട്ടൈസറും ഒഴിവാക്കാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

