എല്ലാ യുദ്ധങ്ങളിലും ക്രിസ്തുവിങ്കലേക്ക് വലിയൊരു മുന്നേറ്റമുണ്ടാകുന്നു: മുസ്ളീങ്ങളുടെ മിഷണറിയായ പാസ്റ്റര്‍
മിഡില്‍ ഈസ്റ്റിലുടനീളം മിക്കപ്പോഴും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ്. യുദ്ധങ്ങള്‍ രൂക്ഷമാകുമ്പോള്‍ ദശലക്ഷക്കണക്കിനു ആളുകള്‍ കൂടുതലും മുസ്ളീങ്ങള്‍ ദുരിതക്കടലിലാകുന്നു. കുടുംബങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് അലഞ്ഞു നടക്കുന്നു.
ഈ നാശത്തിനിടയില്‍ പലരും ഇസ്ളാമിനെ ചോദ്യം ചെയ്യുകയും അവരില്‍ നല്ലൊരു വിഭാഗവും ഇസ്ളാംമതത്തില്നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ സ്വീകരിക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നതെന്ന് മുസ്ളീങ്ങളുടെ ഇടയില്‍ ഒരു മിഷണറിയായി പ്രവര്‍ത്തിച്ചു വരുന്ന ഹൊറൈസണ്‍ ഇന്റര്‍നാഷണലിന്റെ പാസ്റ്റര്‍ ജോര്‍ജ്ജ് ഹൌസ്നി പറഞ്ഞു.
അടുത്തിടെ ദക്ഷിണ കൊറിയയിലെ സോളില്‍ പാസ്റ്റര്‍ ഹൌസ്നിയും സിറിയ, ലെബനന്, തുര്‍ക്കി, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നുള്ള മുന്‍ കുര്‍ദ്ദിഷ് മുസ്ളീങ്ങളായരുന്ന ഇപ്പോള്‍ ക്രിസ്ത്യാനികളായ അനേകരും ഉണ്ടായിരുന്നു.
പാസ്റ്റര്‍ ഹൌസ്നി 50 വര്‍ഷത്തിലേറെയായി മുസ്ളീങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് കുര്‍ദ്ദിഷ് ജനതയ്ക്കിടയില്‍ ശുശ്രൂഷ ചെയ്തു വരുന്നു.
1973-ല്‍ സുവിശേഷം ആദ്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയുന്ന തരത്തില്‍ ബൈബിള്‍ കുര്‍ദ്ദിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം സഹായിച്ചു.
ഇന്ന് ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഏകദേശം 40 ദശലക്ഷം കുര്ദ്ദുകളുണ്ട്. അവരുടെ ഇടയില്‍ ആത്മീയ ഉറവുകള്‍ തുറക്കപ്പെടുകയാണ്. ഹൌസ്നി പറഞ്ഞു.
എല്ലാ യുദ്ധങ്ങള്‍ ഉണ്ടാകുമ്പോഴും ക്രിസ്തുവിങ്കലേക്ക് വലിയൊരു മുന്നേറ്റം ഉണ്ടാകുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

