മനുഷ്യ രാശിയുടെ നിയന്ത്രണം സൂപ്പര്‍ എഐ ഏറ്റെടുക്കും! മൂന്നു വര്‍ഷം കാത്തിരിക്കാന്‍ ഗൂഗിള്‍ തലവന്‍

മനുഷ്യ രാശിയുടെ നിയന്ത്രണം സൂപ്പര്‍ എഐ ഏറ്റെടുക്കും! മൂന്നു വര്‍ഷം കാത്തിരിക്കാന്‍ ഗൂഗിള്‍ തലവന്‍

Breaking News Health

മനുഷ്യ രാശിയുടെ നിയന്ത്രണം സൂപ്പര്‍ എഐ ഏറ്റെടുക്കും! മൂന്നു വര്‍ഷം കാത്തിരിക്കാന്‍ ഗൂഗിള്‍ തലവന്‍

ലണ്ടന്‍: മനുഷ്യന്റെ മസ്തിഷ്ക്കത്തിനു തുല്യമായോ അധിലധികമോ ചിന്താശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജണറല്‍ ഇന്റലിജന്‍സ് (എജിഐ) സാങ്കേതിക വിദ്യ ഏതാനും വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഗൂഗിള്‍ ഡീപ് മൈന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡെമിസ് ഹസാബിസ്.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

എജിഐ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ അടിയന്തിര സുരക്ഷാ നടപടികള്‍ അപര്യാപ്തമാണെന്നും അദ്ദേഹം തന്റെ ബ്ളോഗില്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ എജിഐ യാഥാര്‍ത്ഥ്യമാകാന്‍ മൂന്നു നാലു വര്‍ഷം മാത്രമേ എടുക്കു എന്ന് ഹസാബിസ് പ്രവചിച്ചിരുന്നു.

നിലവിലെ എഐ മോഡലുകള്‍ സൈബര്‍ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കൂടുതല്‍ വികാസം പ്രാപിക്കുന്നതോടെ ആണവ, ജൈവ ഭീഷണികള്‍ ഉള്‍പ്പെടെയുള്ളവ ഉയര്‍ന്നു വന്നേക്കാം.

മറ്റൊരു പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തങ്ങള്‍ വികസിപ്പിക്കുന്ന മോഡലുകളുടെ ആന്തരിക പ്രവര്‍ത്തനം എങ്ങനെയാകുമെന്ന് തങ്ങള്‍ക്കുതന്നെ പൂര്‍ണ്ണമായി വ്യക്തമല്ലെന്നാണ് ആന്ത്രോപിക് മേധാവി ഡാരിയോ അമോദെ വെളിപ്പെടുത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.