നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ വൈറ്റ് കോളര്‍ ജോലികള്‍ക്ക് അന്ത്യമാകുമെന്ന് ബില്‍ഗേറ്റ്സ്
ദാവോസ്: വൈറ്റ്കോളര്‍ ജോലിയുടെ നിലനില്‍പ് നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ അപകടത്തിലാകുമെന്ന് ബില്‍ഗേറ്റ്സ്. ദാവോസില്‍ ലോക ഇക്കോണമിക് ഫോറത്തിനു എത്തിയ ബില്‍ ഗേറ്റ്സ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
സര്‍ക്കാരുകള്‍ കാര്യമായി ശ്രദ്ധിക്കേണ്ട മേഖലയാണിത്. ഇപ്പോള്‍ പ്രശ്നമില്ല. എന്നാല്‍ നാലോ അഞ്ചോ കൊല്ലം കഴിയുമ്പോള്‍ വൈറ്റ് കോളര്‍ ജോലിയുടെ (ഓഫീസില്‍ ഇരുന്നുള്ള, ഓഫീസ് ഭരണം ഉള്‍പ്പെടെയുള്ള) ജോലികള്‍ക്ക് അന്ത്യമാകും.
അത്തരത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കുതിച്ചുചാട്ടം. ബ്ളൂകോളര്‍ ജോലിയും ഭീഷണിയിലാണ്. ഇപ്പോള്‍ പലയിടത്തും നിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ എഐയുടെ സഹായത്തോടുകൂടി നടക്കുന്നു.
ഇത് കൂടുതല്‍ സാമ്പത്തികവും സാമൂഹികവുമായ വിടവുകള്‍ക്ക് കാരണമാകും. ഇത് വലിയ പ്രശ്നങ്ങള്‍ക്കിടയാക്കും. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്സ് ടെക്നോളജിയെ നന്നായി അറിയാവുന്ന ആളാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ടെക് ലോകം ഗൌരവത്തോടുകൂടിയാണ് കാണുന്നത്.

