ആഗോള യഹൂദ ജനസംഖ്യ 15.8 ദശലക്ഷം; ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന്1,11,000 പേര്‍
യെരുശലേം: ഹോളോകോസ്റ്റ് അമനുസ്മരണ ദിനത്തിനു മുന്നോടിയായി യിസ്രായേലിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സിബിഎസ്) ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യഹൂദ ജനസംഖ്യ ഏകദേശം 15.8 ദശലക്ഷമായി കണക്കാക്കപ്പെടുന്നു.
ഇത് ഇപ്പോഴും ഹോളോകോസ്റ്റിനു മുമ്പുള്ള നിലവാരത്തില്‍ താഴെയാണ്. ലോകമെമ്പാടും 16.5 മുതല്‍ 16.7 ദശലക്ഷം യഹൂദര്‍ താമസിച്ചിരുന്നു.
ഇതില്‍ യൂറോപ്പില്‍ മാത്രം ഏകദേശം 9.5 ദശലക്ഷം പേര്‍ ഉള്‍പ്പെടുന്നു. ആഗോള തലത്തില്‍ യഹൂദ ജനസംഖ്യയുടെ 85 ശതമാനം ഇപ്പോഴും യിസ്രായേലിലും അമേരിക്കയിലുമാണ്. ഏകദേശം 7.2 ദശലക്ഷം വരും.
1948-ല്‍ രാജ്യം പുനസ്ഥാപിച്ച സമയം ഇത് വെറും 5 ശതമാനം മാത്രമായിരുന്നു. അമേരിക്കയില്‍ ഏകദേശം 6.3 ദശലക്ഷം യഹൂദന്മാര്‍ താമസിച്ചിരുന്നു.
ഇത് ആഗോള യഹൂദ ജനസംഖ്യയുടെ ഏകദേശം 45 ശതമാനം ആണ്. ബാക്കിയുള്ള 15 ശതമാനം യഹൂദ ജനസംഖ്യ പ്രധാനമായും യൂറോപ്പ്, കാനഡ, റഷ്യ, ഓസ്ട്രേലിയ, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ്.
യിസ്രായേലില്‍ ഏകദേശം 1,11,000 പേര്‍ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 63 ശതമാനം സ്ത്രീകളും 37 ശതമാനം പുരുഷന്മാരുമാണ്.

