114 കാരി ദീര്‍ഘായുസ്സിന്റെ രഹസ്യം പറയുന്നു; കര്‍ത്താവിന്റെ കൃപ മാത്രം

114 കാരി ദീര്‍ഘായുസ്സിന്റെ രഹസ്യം പറയുന്നു; കര്‍ത്താവിന്റെ കൃപ മാത്രം

Breaking News USA

114 കാരി ദീര്‍ഘായുസ്സിന്റെ രഹസ്യം പറയുന്നു; കര്‍ത്താവിന്റെ കൃപ മാത്രം
ടെക്സാസ്: യു.എസിലെ ടെക്സാസ് സ്വദേശിനിയായ എലിസബത്ത് ഫ്രാന്‍സിസ് തന്റെ 114-ാം ജന്മ ദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചു.

“സൂപ്പര്‍സെന്റിനേറിയന്‍ ‍” എന്നറിയപ്പെടുന്ന എലിസബത്ത് ടെക്സസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. യു.എസിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയും ലോകത്തിലെ ഏഴാമത്തെ വ്യക്തിയുമാണ് ഈ ദൈവഭക്ത.

തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ആരു ചേദിച്ചാലും ഒറ്റ ഉത്തരം “കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ മാത്രം”. ഇത്രയും പ്രായമുണ്ടെങ്കിലും ശാരീരിക സ്ഥിതിയില്‍ അത്രയ്ക്കു ക്ഷീണമൊന്നുമില്ല.

എലിസബത്ത് ദൈവത്തിന്റെ കൃപയും ആരോഗ്യകരമായ ജീവിത ശൈലിയും ഒത്തു ചേര്‍ന്നപ്പോള്‍ ഇത്രയും കാലം ജീവിക്കാനായി എന്നു പറയുന്നു.

1909-ല്‍ ജനിച്ച എലിസബത്ത് 94 വയസ്സുള്ള മകള്‍ ഡൊറോത്തി റേ വില്യംസ് ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പമാണ് ഹൂസ്റ്റണില്‍ കഴിഞ്ഞ ആഴ്ച തന്റെ ജന്മ ദിനം ആഘോഷിച്ചത്. ഇപ്പോഴും സ്വന്ത വീട്ടില്‍ത്തന്നെയാണ് താമസം.

ഫ്ളോറിഡയിലെ ഗവേഷകനായ ബെന്‍ മേയര്‍ പറയുന്നതനുസരിച്ച് എലിസബത്തിന്റെ ദീര്‍ഘായുസ്സ് ജനിതകമാണെന്നു തോന്നുന്നു. സഹോദരിക്ക് 106 വയസ്സും മകള്‍ക്ക് 94 വയസ്സുമുണ്ട്. ജീവിതത്തില്‍ ഫാസ്റ്റ് ഫുഡ് ഒഴിവാക്കി.

ഔദാര്യം, ഉദാര മനസ്ക്കത എല്ലാം ഉണ്ട്. സ്വന്തം മനോഭാവം പറയുന്നു. താന്‍ ഒരിക്കലും പുക വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. എലിസബത്തിന് 3 പേരക്കുട്ടികളും അവരുടെ അഞ്ച് മക്കളും അവരുടെ നാല് മക്കളും ഉള്‍പ്പെടെ അഞു തലമുറകളുമായി സമാധാനത്തോടെ കഴിയുന്നു.

തികഞ്ഞ ദൈവഭക്തയായ എലിസബത്ത് ഹൂസ്റ്റണിലെ ഗുഡ്ഹോപ്പ് മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സജീവ അംഗമാണ്. 1939 മുതല്‍ ഈ ചര്‍ച്ചില്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.