നട്സ് ദിവസേന കഴിച്ചാല്‍ വിഷാദ രോഗ സാദ്ധ്യത കുറയുമെന്ന് പഠനം

നട്സ് ദിവസേന കഴിച്ചാല്‍ വിഷാദ രോഗ സാദ്ധ്യത കുറയുമെന്ന് പഠനം

Health

നട്സ് ദിവസേന കഴിച്ചാല്‍ വിഷാദ രോഗ സാദ്ധ്യത കുറയുമെന്ന് പഠനം

ശരീരത്തിന്റെ ആരോഗ്യ സ്ഥിതിക്ക് വലിയ സംഭാവന നല്‍കുന്ന ഒന്നാണ് നട്സ്. നല്ല കൊളസ്ട്രോളും ഫൈബറുമെല്ലാം ധാരാളം അടങ്ങിയ നട്സ് ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു.

ബദാം, വാല്‍നട്സ്, കശുവണ്ടി, ഹേസല്‍ നട്സ്, പിസ്ത, ബ്രസീല്‍ നട്സ് പോലുള്ള നട്സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദ രോഗ സാദ്ധ്യത കുറയ്ക്കുമെന്നാണ് ക്ളിനിക്കല്‍ ന്യൂട്രീഷ്യന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദിവസവും 30 ഗ്രാം നട്സ് കഴിക്കുന്നത് വിഷാദ രോഗ സാദ്ധ്യത 17 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്പെയിനിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.

നട്സില്‍ വൈറ്റമിന്‍ ഇയും ഒമേഗ3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇവയും ശാരീരിക മാനസിക ആരോഗ്യത്തിനു നല്ലതാണ്. യു.കെ. ബയോ ബാങ്കിലെ ശരാശരി 58 വയസ് പ്രായമുള്ള 13,000 പേരുടെ ഡേറ്റയാണ് പഠനത്തിനായി പരിശോധിച്ചത്.

നട്സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി , ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് മാനസീകാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നും ഹൂസ്റ്റണ്‍ യുടി ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ, ലോകേഷ് ഷഹാനി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.