പച്ചമുട്ട കഴിക്കുന്നത് ഒഴിവാക്കുക; പുഴുങ്ങിത്തന്നെ കഴിക്കുന്നതാണ് നല്ലത്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒരു സമീകൃത ആഹാരമാണ് മുട്ട. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി6 തുടങ്ങിയ പല പോഷകങ്ങളും മുട്ടയില്‍ ധാരാളമുണ്ട്.
എന്നാല്‍ ചിലര്‍ പച്ചമുട്ട കഴിക്കാറുണ്ട്. ആരോഗ്യപ്രദമാണെന്നാണ് ഇക്കൂട്ടര്‍ ധരിച്ചിരിക്കുന്നത്. സത്യത്തില്‍ മുട്ട നല്ലതുപോലെ വേവിച്ചു വേണം കഴിക്കാന്‍.
കാരണം സാല്‍മനോല്ല എന്ന ബാക്ടീരിയ വളരാന്‍ പച്ചമുട്ട കാരണമാകും. അതുകൊണ്ട് പച്ചമുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്.
പുഴുങ്ങിയ മുട്ടയിലുള്ള പ്രോട്ടീന്റെ അളവ് കൂടുതലാണ്. പെട്ടെന്നുതന്നെ ശരീരത്തിനു ആഗീരണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് പുഴുങ്ങിയ മുട്ടയിലെ പ്രോട്ടീനുള്ളത്.
കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ സാധനമാണ് പുഴുങ്ങിയ മുട്ട. ഇതാണ് പ്രാതലിനു പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്താന്‍ പറയുന്നതിന്റെ കാരണം.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി അതുപോലെ കോലൈന്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.
പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും, അതുപോലെ മുടി, നഖം തുടങ്ങിയവയുടെ ആരോഗ്യത്തിനും നല്ലതാണ്.

