അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി 60 മില്യണ്‍ ഡോളറിന്റെ മ്യൂസിയം അടച്ചു പൂട്ടുന്നു
ഫിലഡല്‍ഫിയ: അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ഏകദേശം 60 മില്യണ്‍ ഡോളര്‍ ചിലവില്‍ ഫിലഡെല്‍ഫിയ പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള ഫെയ്ത്ത് ആന്‍ഡ് ലിബര്‍ട്ടി ഡിസ്കവറി സെന്റര്‍ മ്യൂസിയം തുറന്ന് ഏകദേശം 3 വര്‍ഷത്തിനു ശേഷം അടച്ചു പൂട്ടും.
ഇതു സംബനവ്ധിച്ച് എബിഎസ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് മ്യൂസിയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും പൊതു സന്ദര്‍ശനത്തിനുള്ള അവസാന ദിവസം മാര്‍ച്ച് 28 ആയിരിക്കുമെന്നും മാര്‍ച്ച് 28നു ശേഷം കേന്ദ്രം സന്ദര്‍ശിക്കാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ റീഫണ്ടും എബിഎസ് നിബന്ധന പ്രകാരം നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു.
ഘടനാപരമായ പരിമിതികള്‍, കോവിഡ് 19 ലോക്ഡൌണുകളുടെ ആഘാതം സുസ്ഥിരതയെ സംബന്ധിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടലിനുള്ള കാരണമായി എബിഎസ് വ്യക്തമാക്കുന്നത്. 2021 ജൂലൈ 1 മുതല്‍ 2022 ജൂണ്‍ വരെയുള്ള നികുതി വര്‍ഷത്തില്‍ ഏകദേശം 54,000 ഡോളര്‍ മാത്രമാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ മ്യൂസിയത്തിന് ലഭിക്കാനായത്.
അതേ സമയം മൊത്തം ചിലവ് ഏകദേശം 11 മില്യണ്‍ ഡോളറാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഫെയ്ത്ത് ആന്‍ഡ് ലിബര്‍ട്ടി ഡിസ്കവറി സെന്റര്‍ അതിന്റെ വാതിലുകള്‍ തുറന്നതു മുതല്‍ അസാധാരണമായ പഠനത്തിന്റെയും പ്രചോദനത്തിന്റെയും ഇടമായി പ്രവര്‍ത്തിച്ചു.
സൊസൈറ്റിയുടെ പ്രസിഡന്റും സിഇഒയുമായ ജെന്നിഫര്‍ ഹോളോറന്‍ പറഞ്ഞു. വേദപുസ്തകത്തിന്റെ പ്രാധാന്യം പങ്കുവെയ്ക്കുന്നതിനുള്ള ഒരു നൂതനമായ കാഴ്ചപ്പാടായിരുന്നു ഈ കേന്ദ്രം.
അതിന്റെ ദൌത്യത്തില്‍ ഞങ്ങളുടെ സമര്‍പ്പിത ഉദ്യോഗസ്ഥര്‍ വഹിച്ച പങ്കിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. എഫ്എല്‍ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബ് വണ്ടര്‍ ലിംഗ് പറഞ്ഞു.
2021 മെയ് മാസത്തില്‍ തുറന്ന ഈ കേന്ദ്രം ഫിലഡല്‍ഫിയായിലെ ഇന്‍ഡിപെന്‍ഡന്റ് മാളിലാണ് സ്ഥിതി ചെയ്യുന്നത്.