യേശുക്രിസ്തുവിനെ ഇസ്ളാമിക നാമത്തില്‍ പരാമര്‍ശിക്കുന്ന പരമ്പരാഗത നയം ഇന്തോനേഷ്യ മാറ്റുന്നു

യേശുക്രിസ്തുവിനെ ഇസ്ളാമിക നാമത്തില്‍ പരാമര്‍ശിക്കുന്ന പരമ്പരാഗത നയം ഇന്തോനേഷ്യ മാറ്റുന്നു

Asia Breaking News Editorials

യേശുക്രിസ്തുവിനെ ഇസ്ളാമിക നാമത്തില്‍ പരാമര്‍ശിക്കുന്ന പരമ്പരാഗത നയം ഇന്തോനേഷ്യ മാറ്റുന്നു

ജക്കാര്‍ത്ത: ക്രിസ്ത്യന്‍ അവധി ദിവസങ്ങളെ അവരുടെ ഇസ്ളാമിക നാമങ്ങളില്‍ പരാമര്‍ശിക്കുന്ന ശതാബ്ദങ്ങള്‍ പഴക്കമുള്ള ഭരണകൂട നയം ഇന്തോനേഷ്യ ഔദ്യോഗികമായി അവസാനിപ്പിക്കുന്നു. ഉദാഹരണത്തിന് ഈസാ മിശിഹാ ഇതിനു പകരമായി യേശുക്രിസ്തു എന്നു തന്നെയാണ് ഇനി അറിയപ്പെടുക.

ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം ജനസംഖ്യയുള്ള രാജ്യത്ത് ക്രിസ്ത്യന്‍ ജനസംഖ്യയെ ഉള്‍ക്കൊള്ളുന്നതിനുള്ള ഈ നയം മാറ്റം അടയാളപ്പെടുത്തുന്നതിനായി പ്രസിഡന്റ് ജോക്കോ വിഡോഡോ ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ ഒപ്പുവച്ചു.

ചില ദേശീയ അവധി ദിവസങ്ങളുടെ പേരുകള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ക്രിസ്ത്യന്‍, കത്തോലിക്കാ സമുദായങ്ങള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് ഈ മാറ്റമെന്ന് മത ഡപ്യൂട്ടി മന്ത്രി സെയ്ഫുള്‍ റഹ്മത്ത ദാസുകി പറഞ്ഞു.

പുതിയ പേരുമാറ്റ പ്രകാരം നാല് ദേശീയ അവധി ദിവസങ്ങളുടെ പേരുകളെ ഈ ഉത്തരവ് സ്വാധീനിക്കുന്നു.

യേശുക്രിസ്തുവിന്റെ ജനനം (ക്രിസ്തുമസ്), മരണം (ദുഃഖവെള്ളി), പുനരുത്ഥാനം (ഈസ്റ്റര്‍), സ്വര്‍ഗ്ഗാരോഹണം (സ്വര്‍ഗ്ഗാരോഹണ ദിവസം) എന്നീ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇന്തോനേഷ്യയിലെ ഭൂരിഭാഗം ജനങ്ങളും പുരോഗമനവാദികളും മിതവാദികളുമാണ്. ഇന്തോനേഷ്യയുടെ ഭരണഘടന പാന്‍കാസിലയുടെ തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ഏക ദൈവത്തിലും സാമൂഹിക നീതിയിലും മാനവിക ഐക്യം, എല്ലാവര്‍ക്കും ജനാധിപത്യം എന്നിവയിലുള്ള രാജ്യത്തിന്റെ വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്ന അഞ്ച് തത്വങ്ങള്‍ അത് മതസ്വാതന്ത്ര്യം നല്‍കുന്നു എന്നിരുന്നാലും പാന്‍കാസിലയെ എതിര്‍ക്കുന്ന നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്തോനേഷ്യയിലുണ്ട്.

അമുസ്ളീങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുക, നിര്‍മ്മാണങ്ങള്‍ തടസ്സപ്പെടുത്തുക മുതലായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ആയിരത്തിലധികം പള്ളികള്‍ അടച്ചിട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് നേരത്തെ പറഞ്ഞിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.