ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു

Breaking News Middle East Top News

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു
ഖാര്‍ത്തൂം: ലോകത്ത് 2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കോടിക്കണക്കിനു ക്രിസ്ത്യന്‍ മിഷണറിമാര്‍ വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്.

അതിനു വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുവാന്‍ പ്രയാസകരമാണ്. അവരെല്ലാം വിവിധ ഭരണകൂടങ്ങളുടെ കിരാതമായ പീഢനങ്ങളെ നേരിട്ടവരാണ്. ജയില്‍ജീവിതം കൊടിയ മര്‍ദ്ദനങ്ങളുടെയും മാനസിക പീഢനങ്ങളുടെയും ഇരുണ്ട അദ്ധ്യായങ്ങളായിരുന്നു. ഒരു പക്ഷേ പല കര്‍ത്തൃദാസന്മാരും ജയിലുകളില്‍ തങ്ങളുടെ സഹ തടവുകാരോട് സുവിശേഷം പങ്കുവെച്ചിട്ടുണ്ടായിരിക്കാം. ചിലരുടെ ജയില്‍ ജീവിത കഥകളില്‍ അവ പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ ഈ അടുത്ത കാലത്ത് സുഡാന്‍ ജയില്‍ തടവില്‍ കഴിഞ്ഞിരുന്ന ഒരു മിഷണറി തന്റെ ഇരുണ്ട ജീവിതത്തിനിടയില്‍ ക്രിസ്തുവിങ്കലേക്കു നേടിയത് 40 സഹ തടവുകാരെയാണ്. സുഡാന്‍ ജയിലില്‍ 14 വര്‍ഷത്തിലേറെ തടവില്‍ കഴിയേണ്ടിവന്ന ചെക്ക് റിപ്പബ്ളിക്ക് പൌരനായ സുവിശേഷകന്‍ പീറ്റര്‍ ജസിയാണ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി ധീരയോദ്ധാവായി പ്രവര്‍ത്തിച്ചത്.

സുഡാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന പീറ്റര്‍ ജസിക്ക് ചെക്ക് റിപ്പബ്ളിക്കില്‍നിന്നും 2015 ഡിസംബറിലെ ഒരു രാത്രിയില്‍ സുഡാനിലെ പ്രശസ്തമായ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ വന്നിറങ്ങി. വിമാനത്താവളത്തിലെ അധികൃതര്‍ പീറ്ററിന്റെ പാസ്സ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ തന്റെ ഒറിജിനല്‍ പാസ്സ്പോര്‍ട്ട് കൈവശം ഇല്ലാഞ്ഞതിനാല്‍ ഡ്യൂപ്ളിക്കേറ്റ് പാസ്സ്പോര്‍ട്ടാണ് കൈവശം ഉള്ളതെന്നു കണ്ടെത്തുകയും ഉടന്‍തന്നെ സുരക്ഷാ വിഭാഗം പീറ്ററിനെ ചാരപ്രവര്‍ത്തി ആരോപിച്ച് രാത്രി 1.30-ന് ഖാര്‍ത്തൂം സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയുമായിരുന്നു. തന്റെ ബാഗില്‍ ആവശ്യമായ വസ്ത്രങ്ങളും, സോപ്പും, ടൂത്ത്പേസ്റ്റും, ബ്രഷും മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചു.

അന്നു രാവിലെ 5.30-ന് തടവുകാര്‍ എഴുന്നേല്‍ക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മുസ്ളീം തടവുകാര്‍ പ്രാര്‍ത്ഥനയ്ക്കായി പീറ്ററിനെ ക്ഷണിച്ചു. തടവില്‍ കഴിഞ്ഞിരുന്നവര്‍ ഐ.എസ്. തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു.അവര്‍ കേള്‍ക്കാതെവണ്ണം പീറ്റര്‍ രഹസ്യത്തില്‍ ക്രിസ്തുവിനോടു പ്രാര്‍ത്ഥിച്ചു. എന്നാല്‍ പിന്നിട് അവര്‍ പീറ്റര്‍ ക്രിസ്ത്യാനിയാണെന്നു അറിഞ്ഞപ്പോള്‍ പരസ്യമായി പീറ്ററിനെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തു തുടങ്ങി. തന്നെ പന്നിയെന്നും എലിയെന്നുമൊക്കെ വിളിച്ചു ആധിക്ഷേപിച്ചു.

ജയില്‍ അധികൃതര്‍ പീറ്ററിനെ സഹായിച്ചില്ല. ശരീരമാസകലം മുറിവേറ്റവനായി ജയില്‍ ജീവിതം തള്ളിനീക്കി. മറ്റു തടവുകാരുടെ അടിമയേപ്പോലെ കഴിയേണ്ടിവന്നു. ജയില്‍ അധികൃതര്‍ക്ക് പീറ്ററിനെ സഹായിക്കാന്‍ കഴിഞ്ഞില്ല. മനസ്സില്‍ പതിഞ്ഞ ദൈവവചനം ഓര്‍ത്തു ഉരുവിട്ടു സ്വയം ആശ്വാസം കൊണ്ടു. കടുത്ത പീഢനങ്ങളെത്തുടര്‍ന്നു പീറ്ററിനെ ജയില്‍ അധികൃതര്‍തന്നെ മറ്റൊരു ജയിലിലേക്കയച്ചു. അവിടെ ജയില്‍ മുറിയില്‍ പരമാവധി 40 തടവുകാരുണ്ടായിരുന്നു.

എറിത്രിയ രാജ്യത്തിലെ തടവുകാര്‍ ‍. പലരും കൊലപാതകികള്‍ ‍, മയക്കുമരുന്നു വ്യാപാരികള്‍ ‍, അക്രമികള്‍ ‍. പീറ്റര്‍ അവരോടു യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെച്ചു. ജയിലില്‍ തന്ന സന്ദര്‍ശിച്ച ചെക്ക് റിപ്പബ്ളിക്ക് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഒരു ബൈബിള്‍ കൊണ്ടുവന്നു തടവുകാരെ വചനം പഠിപ്പിച്ചു. പീന്നീട് പുതിയൊരു ജയില്‍ മുറി അനുവദിച്ചു.

അവിടെ ഒരു സുഡാനി പാസ്റ്റര്‍ സഭാ ആരാധന നടത്തുന്നുണ്ടായിരുന്നു. അങ്ങനെ സഭാ ആരാധനയില്‍ പങ്കെടുത്തു. പിന്നീട് 2017 ഫെബ്രുവരി 26-ന് പീറ്ററിനെ ജയിലില്‍നിന്നും മോചിപ്പിച്ചു.