കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങള്‍ തിളച്ചു മറിയുന്നു; ഗുരുതര പ്രപത്യാഘാതമെന്ന് ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങള്‍ തിളച്ചു മറിയുന്നു; ഗുരുതര പ്രപത്യാഘാതമെന്ന് ഗവേഷകര്‍

Asia Breaking News Top News

കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങള്‍ തിളച്ചു മറിയുന്നു; ഗുരുതര പ്രപത്യാഘാതമെന്ന് ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്താനുഭവങ്ങള്‍ ലോകത്തെ തകിടം മറിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തു വരുന്നത് ആശങ്കപ്പെടുത്തുന്നു.

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സമുദ്രത്തിനു ചൂടു കൂടുന്നു. ഒരു വര്‍ഷത്തിനിടെ ഓരോ ദിവസവും ചൂടിന്റെ പുതി റെക്കോര്‍ഡാണ് സമുദ്ര താപനിലയിലുണ്ടായതെന്നു യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍ നിക്കസ് ക്ളൈമറ്റ് സര്‍വ്വീസിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം കഴിഞ്ഞ ഏപ്രില്‍ മാസം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. താപനില വര്‍ദ്ധനവ് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കും.

2023 മാര്‍ച്ച് മുതല്‍ ശരാശരി സമുദ്രോപരിതല താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റിലാണ് റെക്കോര്‍ഡ് ചൂടിലെത്തിയത്. അതിനുശേഷം താപനിലയില്‍ കുറവുണ്ടായിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതിദിന ശരാശരി താപനില 21.09 ഡിഗ്രി സെല്‍ഷ്യസായിരുന്നു. താപനില വര്‍ദ്ധിക്കുന്ന എല്‍ നിനോ പ്രതിഭാസം ദുര്‍ബലമായിരുന്നിട്ടും അസാധാരണമായ ചൂടാണ് കഴിഞ്ഞ മാസം ഉണ്ടായത്.

നമ്മള്‍ വിചാരിക്കുന്നതിലും വേഗത്തിലാണ് സമുദ്രത്തിനു ചൂട് വര്‍ദ്ധിക്കുന്നതെന്നും ഇത് കനത്ത ആശങ്കയുയര്‍ത്തുന്നുവെന്നും ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേ സംഘത്തിലെ പ്രൊഫസര്‍ മൈക്ക് മെറഡിത്ത് പറയുന്നു.

നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് കാലാവസ്ഥ മാറുന്നത്. ഈ രീതിയില്‍ മുന്നോട്ടു പോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. അദ്ദേഹം പറയുന്നു.

താപനിലയിലുണ്ടാകുന്ന വ്യതിയാനം കടല്‍ ജീവികളെയും പവിഴപ്പുറ്റുകളെയും സാരമായി ബാധിക്കുന്നുണ്ടെന്നും കണ്ടെത്തി.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ദ്ധിക്കുകയാണെന്ന് പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ റോക്സി മത്യു കോളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.