പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു

പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു

Breaking News Top News

പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു
വാര്‍സോ: പോളണ്ടിലെ മീഷെ ഒഡ്സാന്‍സ്കി എന്ന ഗ്രാമം ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്.

വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിക്കുന്ന ഈ ഗ്രാമത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ആണ്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല. പിറന്നു വീഴുന്നതു മുഴുവന്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രം.

അഗ്നിശമന സേന വോളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 96 വീടുകള്‍ മാത്രമുള്ള ഗ്രാമത്തെ പ്രതിനിധീകരിച്ച് പെണ്‍കുട്ടികള്‍ മാത്രം പങ്കെടുത്തതോടെയാണ് പെണ്‍കുട്ടികളുടെ മാത്രം ജനനം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.

ഇതിനെത്തുടര്‍ന്ന് മീഷേ ഗ്രാമത്തിലെ ഈ വിചിത്ര ജനനത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാരും ഗവേഷകരും പഠനം ആരംഭിച്ചു. ഡോക്ടര്‍മാരുടെ നിഗമനം അനുസരിച്ച് ഗര്‍ഭിണികള്‍ കഴിക്കുന്ന ആഹാരം അനുസരിച്ചാണ് ജനിക്കുന്ന കുട്ടികള്‍ ആണോ പെണ്ണോ എന്ന കാര്യം തീരുമാനിക്കുന്നതെന്നാണ് ചില ഡോക്ടര്‍മാരുടെ നിരീക്ഷണം.

അമ്മമാര്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ ജനിക്കുന്ന കുട്ടികള്‍ ആണാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട് എന്നും അതുകൊണ്ട് ഗ്രാമത്തിലെ സ്ത്രീകള്‍ കാല്‍സ്യം അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കണമെന്നും ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

അതേ സമയം ആദ്യം ജനിക്കുന്ന ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വന്‍ സമ്മാനമാണ് അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പ്രദേശത്തെ ആളുകള്‍ കൂടുതലായി കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷവും കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം പോളണ്ടിലെ ഗ്രാമങ്ങളില്‍ തുടര്‍ച്ചയായി ജനസംഖ്യ കുറഞ്ഞു വന്നിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഗ്രാമത്തിലെ ജനസംഖ്യ 1200 ആയിരുന്നെങ്കില്‍ പിന്നീട് ഇത് 272 ആയി ചുരുങ്ങി.