വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി

വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി

Breaking News India Top News

വീട്ടില്‍ കയറി ബൈബിള്‍ കത്തിച്ചു; ക്രിസ്ത്യന്‍ പുരോഹിതന്‍ ഗ്രാമത്തില്‍ വന്നാല്‍ തല്ലിക്കൊല്ലുമെന്നു ഭീഷണി മംഗളുരു: കര്‍ണാടകയില്‍ ചിത്രദുര്‍ഗ ജില്ലയിലെ മല്ലേനു ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ ക്രിസ്ത്യന്‍ ഭവനത്തില്‍ അതിക്രമിച്ചു കയറി വീട്ടുടമസ്ഥയായ 62 കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു.

ചൊവ്വാഴ്ച് രാത്രിയില്‍ എങ്കതമ്മ എന്ന വിശ്വാസിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. ഏതാനും സ്ത്രീകള്‍ ഈ ഭവനത്തിനുള്ളില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.

ഇതിനിടെ കാവിവസ്ത്രധാരികളായ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാ യോഗം തടസ്സപ്പെടുത്തി. പ്രാര്‍ത്ഥിക്കാനെത്തിയ രണ്ടു സ്ത്രീകളെ സംഘം ബലം പ്രയോഗിച്ചു പറഞ്ഞയച്ചു.

സംഭവം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. ഈ ഗ്രാമത്തില്‍ ഏതെങ്കിലും ക്രിസ്ത്യന്‍ പുരോഹിതര്‍ വന്നാല്‍ ഞങ്ങള്‍ അവരെ തല്ലിക്കൊല്ലും. നിങ്ങള്‍ക്ക് ഞങ്ങള്‍ പറയുന്നതില്‍ വിശ്വാസമില്ലെങ്കില്‍ ഇപ്പോള്‍ വിളിക്കു, ഞങ്ങള്‍ കാണിച്ചു തരാം.

നിങ്ങള്‍ക്ക് ക്രിസ്തുമതം ആചരിക്കണമെങ്കില്‍ അത് ചെയ്യുക. എന്നാല്‍ പ്രാര്‍ത്ഥനയുടെ പേരില്‍ അയല്‍ക്കാരെ വീട്ടിലേക്ക് വിളിച്ച് മതപരിവര്‍ത്തനം നടത്തുരുത്. അക്രമി സംഘം എങ്കതമ്മയെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.

ഇവര്‍ ബൈബിള്‍ പിടിച്ചു വാങ്ങി വീടിനു മുന്നിലിട്ട് കത്തിക്കുകയായിരുന്നു. എങ്കതമ്മ സുഖമില്ലാത്തതിനാല്‍ ഹിരിയൂരിലെ ഒരു ചര്‍ച്ചില്‍ പോയിരുന്നു ഇക്കാര്യം അവര്‍ തന്റെ പിതാവ് രാമനായിക്കിനെയും അറിയിച്ചിരുന്നു.

തുടര്‍ന്നു സഭക്കാര്‍ എങ്കതമ്മയുടെ വീട്ടില്‍ വന്നു വൈകുന്നേരം പ്രാര്‍ത്ഥന നടത്തി. അവര്‍ മടങ്ങാന്‍ നേരത്ത് രാത്രിയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ബഹളം ഉണ്ടാക്കുകയും ചെയ്തതാണ് ചിത്രദുര്‍ഗ എസ്പി പരശുരാമന്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.