ചൈനയില്‍ ബൈബിളിന്റെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് നിരോധനം
ബീജിംഗ്: ചൈനയില്‍ ബൈബിള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ വെബ്സൈറ്റുകളില്‍നിന്ന് ബൈബിള്‍ പിന്‍വലിച്ചു.
ക്രിസ്ത്യന്‍ സഭകളുടെ ബുക്ക്സ്റ്റാളുകളില്‍ മാത്രമാണ് ബൈബിള്‍ ലഭ്യമാകുന്നത്. ആത്മീക പരിവര്‍ത്തനം ശക്തമായി നടക്കുന്ന ചൈനയില്‍ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജനങ്ങള്‍ ദൈവവചനത്തിനായുള്ള ദാഹത്തോടെ ബൈബിള്‍ എങ്ങനെയെങ്കിലും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ആശ്രയിക്കുന്നത് ചൈനീസ് ഭരണകൂടം ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായ നിരോധനങ്ങളും, ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ ഭരണകൂടത്തിന്റെ നടപടികളില്‍ വിശ്വാസികള്‍ ഒന്നടങ്കം വിഷമിക്കുമ്പോഴും പരസ്യമായും രഹസ്യമായും ഓണ്‍ലൈന്‍ വഴി ബൈബിള്‍ വാങ്ങുവാന്‍ അവര്‍ ശ്രദ്ധാലുക്കളായിരുന്നു.
ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബൈബിള്‍ ഓണ്‍ലൈന്‍ വ്യാപാരം നിരോധിച്ചത്. ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്യ്രത്തിനു കൂച്ചു വിലങ്ങിടുന്ന നടപടികള്‍ മുമ്പും ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ബൈബിളിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു മതഗ്രന്ഥങ്ങള്‍ക്കൊന്നും ബാധകമല്ല.
ക്രിസ്തുമതത്തിന്റെയും പാശ്ചാത്യ സംസ്ക്കാരത്തിന്റെയും സ്വാധീനം കുറയ്ക്കണമെന്ന ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ്ങിന്റെ നയത്തിന്റെ ഭാഗമായാണ് ബൈബിള്‍ വില്‍പ്പനയ്ക്കു നിയന്ത്രണണേര്‍പ്പെടുത്തിയതെന്ന് ന്യുയോര്‍ക്ക് ടൈസ് പത്രം റിപ്പോര്‍ട്ടു ചെയ്തു.
ജനത്തിനു സൌകര്യപ്രദമായ രീതിയില്‍ എളുപ്പത്തിലും സുരക്ഷിതമായും ബൈബിള്‍ തങ്ങളുടെ വീടുകളില്‍ എത്തിക്കൊണ്ടിരുന്ന അവസ്ഥ ഇല്ലാതായതായി ക്രൈസ്തവര്‍ ദുഃഖിക്കുന്നു. പുതുതായി വിശ്വാസത്തിലേക്കു വന്നവരെയാണ് ഈ നടപടി സാരമായി ബൈധിക്കുക.
എന്നാല്‍ ബൈബിള്‍ നിരോധനംകൊണ്ടൊന്നും ചൈനയുടെ ആത്മീക ഉണര്‍വ്വിനെ തകര്‍ക്കാനാവില്ലെന്ന വിശ്വാസത്തിലാണ് ക്രൈസ്തവ സമൂഹം.


Comments are closed.