യു.എസ് ഇറാന് ഉടമ്പടി ഈയാഴ്ച ഒപ്പിടും, ഹോര്‍മുസ് ഉടന്‍ തുറക്കം: ട്രംപ്
വാഷിംഗ്ടണ്‍: ഇറാനെ ആക്രമിക്കുമെന്ന നിലപാടിൽ നിന്ന് യുഎസ് പിന്നോട്ട്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറുന്നെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
അവസാനഘട്ട നിബന്ധനകൾ ഇറാൻ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് നേരെയുള്ള യുഎസ് ആക്രമണം തുടർച്ചയായ മൂന്നാമത്തെ രാത്രിയും ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ന് രാത്രി ഇറാനെ യുഎസ് വളരെ ശക്തമായി ആക്രമിക്കുമെന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ തുടങ്ങി എല്ലാ പ്രതിരോധ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടുകഴിഞ്ഞതായും കുറിപ്പിലുണ്ട്.
മരവിപ്പിച്ച സ്വത്തുക്കളിൽ 6 മുതൽ 12 ബില്യൻ വരെ വിട്ടുകൊടുക്കണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാൽ ഇറാന് തിരിച്ചുകൊടുക്കുന്നതിനു പകരം ആ തുക മനുഷ്യത്വപരമായ കാര്യങ്ങൾക്ക് കൊടുക്കണമെന്നാണ് യുഎസ് താൽപര്യപ്പെടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങൾ പരസ്പരം നടത്തുന്നതിനിടെ യുഎസുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രാഥമിക കരാറിലേക്ക് എത്താൻ ശ്രമിക്കുകയാണെന്നും ഇറാനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട സമ്പത്ത് വിട്ടുകൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

