യുവ സൈനികര്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതില്‍ വര്‍ദ്ധനവെന്ന് ചാപ്ളെയ്നുകള്‍

യുവ സൈനികര്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതില്‍ വര്‍ദ്ധനവെന്ന് ചാപ്ളെയ്നുകള്‍

Breaking News Europe

യുവ സൈനികര്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതില്‍ വര്‍ദ്ധനവെന്ന് ചാപ്ളെയ്നുകള്‍

ബ്രിട്ടീഷ് സൈന്യത്തിലെ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം പേരും ദൈവത്തിങ്കലേക്കു തിരിയുന്നതായി കണ്ടെത്തലുകള്‍.

റോയല്‍ ആര്‍മി ചാപ്ളെയ്ന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബിഎഫ്ബിഎസ് പങ്കിട്ട തെളിവുകളും അതിലെ ചില സൈനികരുടെ നേരിട്ടുള്ള വിവരണങ്ങളും ഇതിനു സാക്ഷ്യം.

ഇത്തരം കാര്യങ്ങളില്‍ സൈന്യം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷിക്കുന്നില്ലെങ്കിലും കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം സാന്‍ഡ് ഹേഴ്സ്റ്റിലെ ഡസന്‍ കണക്കിന് ഓഫീസര്‍ കേഡറ്റുകളെ സ്നാനപ്പെടുത്താറുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ 11 പേര്‍ക്ക് സ്നാനത്തിന് അവസരം ലഭിച്ചു. അതേ മാസം തന്നെ ആര്‍മി ട്രെയിനിംഗ് റെജിമെന്റ് വിന്‍ചെസ്റ്ററില്‍ 21 പേര്‍ സ്നാനമേറ്റു.

2024-നും 25-നും ഇടയില്‍ പാര്‍ബ്രൈറ്റ് ആര്‍മി പരിശീലന കേന്ദ്രത്തില്‍ റിക്രൂട്ട് സ്നാനശുശ്രൂഷയില്‍ മൂന്നിലൊന്നിലധികം (37.5 ശതമാനം) വര്‍ദ്ധനവ് ഉണ്ടായി.

ഇപ്പോള്‍ സൈന്യത്തിനുള്ളില്‍ ഒരു നിശ്ശബ്ദ പുനരുജ്ജീവനം നടക്കുന്നുണ്ടെന്ന് വിരമിച്ച ഒരു മേജര്‍ ജനറല്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.