ഐ.പി.സി. കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍
കുമ്പനാട്: ഐ.പി.സി. കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍ നവംബര്‍ 17-20 വരെ കോഴഞ്ചേരി ഐ.പി.സി. പെനിയേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഡോ. വത്സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ റ്റി.എ. ചെറിയാന്‍ , ഷിബു നെടുവേലില്‍ , വര്‍ഗീസ് ഏബ്രഹാം, ബാബു ചെറിയാന്‍ , വില്‍സന്‍ ജോസഫ്, പി.സി. ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും.
ലിംവിംഗ് മ്യൂസിക് ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ പി.പി. മാത്യു, ജെയിംസ് വര്‍ഗീസ്, ബെന്‍സണ്‍ തോമസ്, മോന്‍സി സാം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

