മ്യാന്‍മര്‍ സൈന്യം ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ മദ്യ സല്‍ക്കാരവും സൈനിക ചടങ്ങും നടത്തി

മ്യാന്‍മര്‍ സൈന്യം ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ മദ്യ സല്‍ക്കാരവും സൈനിക ചടങ്ങും നടത്തി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സൈനിക സേവനത്തിനായി തിരഞ്ഞെടുത്തവരില്‍ നൂറിലധികം പേര്‍ സ്ത്രീകളായിരുന്നു.

മ്യാന്‍മര്‍ സൈന്യം ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ മദ്യ സല്‍ക്കാരവും സൈനിക ചടങ്ങും നടത്തി

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ കച്ചിനിലെ ഒരു ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ മ്യാന്‍മര്‍ സൈന്യം മദ്യസല്‍ക്കാരവും നൃത്തവും ഉള്‍പ്പെടെ ബിരുദദാന ചടങ്ങ് നടത്തി.

കഴിഞ്ഞ മാസം 23-ന് നടന്ന പരിപാടി സൈന്യത്തിന്റെ നോര്‍ത്തേണ്‍ റീജിയണല്‍ കമാന്‍ഡിന് നേരിട്ട് ഉത്തരവാദികളായ ഒരു പ്രോക്സി ഫോഴ്സായ ഷാനി നാഷണലിസ്റ്റ് ആര്‍മി, നാന്‍ മുന്‍ ടൌണിലെ നാന്‍ മുന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആരാധനാ ഹാളാണ് മലിനമാക്കിയത്.

സൈനിക സേവനത്തിനായി തിരഞ്ഞെടുത്തവരില്‍ നൂറിലധികം പേര്‍ സ്ത്രീകളായിരുന്നു. അവര്‍ക്കുള്ള പരിശീലന കോഴ്സിന്റെ സമാപന ദിവസമായിരുന്നു ചടങ്ങ്.

ബര്‍മീസ് ഭാഷയില്‍ പൈതുസിറ്റ് എന്നാണ് ഈ റിക്രൂട്ട്മെന്റുകള്‍ അറിയപ്പെടുന്നത്.

ബിരുദ ധാരികള്‍ മദ്യപിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തതായി പ്രാദേശിക സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേജര്‍ ജനറല്‍ ഓങ്സാവ് ഹറ്റ്വെയാണ് ബിരുദ ദാനത്തിനു മേല്‍നോട്ടം വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ കച്ചിനില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെത്തുടര്‍ന്ന് കച്ചിന്‍ സിവാസികളില്‍ നല്ലൊരു വിഭാഗവും പട്ടണത്തില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും പാലായനം ചെയ്തിട്ടുണ്ട്.

പട്ടാളം മനപൂര്‍വ്വാണ് ആരാധനാലയം തിരഞ്ഞെടുത്തതെന്ന് കച്ചിന്‍ അമേരിക്കന്‍ ബാപ്റ്റിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് റവ. ലാസെങ് പ്രതികരിക്കുകയും യു.എസ്. പ്രസിഡന്റിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!