ഭയന്ന് പാലായനം ചെയ്ത ക്രിസ്ത്യാനികളോട് മടങ്ങി വരാന്‍ ഇറാഖി പ്രധാനമന്ത്രി
ബാഗ്ദാദ്: വിവിധ കാലയളവില്‍ തീവ്രവാദികളെ ഭയന്ന് പാലായനം ചെയ്ത ക്രിസ്ത്യാനികളോട് മടങ്ങി വരാന്‍ ആഹ്വാനം ചെയ്ത് ഇറാഖി പ്രധാനമന്ത്രി അലി അല്‍ സെയ്ദി. 2003-ല്‍ യു.എസ്. സഖ്യം ഇറാഖി സ്വേച്ഛാധിപതി സദ്ദാം ഹുസൈനെ അട്ടിമറിച്ച കാലം മുതല്‍ രാജ്യത്തുനിന്നും ക്രൈസ്തവരുടെ പാലായനത്തിനു തുടക്കവും കുറിച്ചു.
അക്കാലത്ത് ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 15 ലക്ഷമായിരുന്നതില്‍നിന്ന് കാല്‍ ദശലക്ഷത്തില്‍ത്താഴെയായി. ഇപ്പോള്‍ ഇറാഖി പ്രധാനമന്ത്രി കുടിയേറ്റ ക്രിസ്ത്യാനികളെ തിരിച്ചു വരാന്‍ പ്രോത്സാഹിപ്പിക്കുകയാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ഭൂമി അനുവദിക്കല്‍ പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപം നടത്തുമെന്ന വാഗ്ദാനങ്ങളോടെ വന്ന ആഹ്വാനത്തില്‍ ക്രിസ്ത്യാനികള്‍ സംശയത്തോടെയാണ് പ്രതികരിക്കുന്നത്.
ക്രിസ്ത്യാനികളുടെ നിലനില്‍പും അവരുടെ മതവിശ്വാസവും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടത്തെ എങ്ങനെ വിശ്വസിക്കും എന്നാണ് പത്രപ്രവര്‍ത്തന സംഘടനയായ നിരാജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അക്രമാസക്തരായ തീവ്രവാദികളില്‍നിന്നുള്ള സംരക്ഷണത്തോടൊപ്പം കണ്ടുകെട്ടിയതോ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതോ ആയ സ്വത്തുക്കള്‍ പുനസ്ഥാപിക്കണമെന്ന് നല്ലൊരു ശതമാനം ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നു.
ഐഎസിന്റെ ആരംഭ കാലത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ രാജ്യം വിടേണ്ടിവന്നത് ഇറാഖിലെ മുന്‍ ക്രിസ്ത്യന്‍ സമൂഹത്തെ സ്വാഗതം ചെയ്യുന്നത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രീതി നേടാനുള്ള ശ്രമമാകാനുള്ള സാദ്ധ്യതയിലേക്കാണ് നിരാജ് ചൂണ്ടിക്കാട്ടുന്നത്.
അതിനുള്ള ഉദാഹരണമായി കാട്ടുന്നത് നൈജീരിയായിക്ക് തന്റെ പിന്തുണ ഉറപ്പിച്ചത് ലോക ശ്രദ്ധ നേടി.
അതുപോലെ ചൈനീസ് അധികൃതര്‍ 9 മാസമായി ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരുന്ന ഒരു പാസ്റ്ററെ മോചിപ്പിക്കാന്‍ ഇടയായി. ഇതൊക്കെ ലോക ശ്രദ്ധ നേടി.

