73 വര്‍ഷമായി ചര്‍ച്ചില്‍ ഓര്‍ഗന്‍ വായിച്ച് 88 കാരന്‍; ശുശ്രൂഷ തുടരുമെന്ന് പ്രതിജ്ഞ
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം ചര്‍ച്ചിലെ ഓര്‍ഗനിസ്റ്റായി സേവനമനുഷ്ഠിച്ചു വരുന്ന 88 കാരനായ സംഗീതജ്ഞന്‍ തന്റെ പ്രാദേശിക ചര്‍ച്ചിലെ ശുശ്രൂഷ തുടരുമെന്ന് സമര്‍പ്പിച്ചുകൊണ്ട് പ്രതിജ്ഞയെടുത്തു.
1951-ല്‍ ഡോര്‍സെറ്റിലെ ലിഡലിഞ്ചിലുള്ള സെന്റ് തോമസ് ചര്‍ച്ചിലെ ഓര്‍ഗന്‍ ബെഞ്ചില്‍ ഓര്‍ഗന്‍ വായിച്ച് തുടങ്ങിയ കീത്ത് വാട്സ് അന്ന് അദ്ദേഹത്തിനു 15 വയസ് ഉള്ളപ്പോഴായിരുന്നു അത് ആരംഭിച്ചത്.
കഴിഞ്ഞ 73 വര്‍ഷമായി തന്റെ സംഗീത ശുശ്രൂഷയില്‍നിന്നും ഇടവേളയെടുത്തത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രമാണ്.
തന്റെ സ്വന്തം വിവാഹത്തിലും അടുത്തയിടെയുണ്ടായ തോളിലെ ശസ്ത്രക്രീയയെത്തുടര്‍ന്നുള്ള വിശ്രമത്തിനും മാത്രമാണെന്നാണ് അദ്ദേഹം സാക്ഷീകരിക്കുന്നത്.
കോവിഡ് 19 മഹാമാരി സമയത്ത് ചര്‍ച്ച് കെട്ടിടത്തിനു പുറത്ത് ഒരു പോര്‍ട്ടബിള്‍ ഓര്‍ഗന്‍ സ്ഥാപിക്കാന്‍ പോലും അദ്ദേഹം സന്നദ്ധനായത് സഭയ്ക്ക് സംഗീതം നല്‍കാനുള്ള അദ്ദഹത്തിന്റെ സമര്‍പ്പണം ഒന്നുമാത്രമാണ്.
ഞാന്‍ 26 വര്‍ഷം ലിഡലിഞ്ചില്‍ താമസിച്ചു പിന്നീട് താമസം മാറി. പക്ഷെ ഒരിക്കലും ഓര്‍ഗന്‍ വായന നിര്‍ത്തിയില്ല. വാട്സ് പറഞ്ഞു.
ചര്‍ച്ചിന്റെ റീഡ് ഓര്‍ഗനില്‍ ഏകദേശം 15,000 ശ്രുതി ഗീതങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. കൂടാതെ എണ്ണമറ്റ വിവാഹങ്ങളിലും ആത്മീയ ശുശ്രൂഷകളിലും ചര്‍ച്ചിന്റെ നാലു ചുവരുകള്‍ക്കപ്പുറത്തും വാട്സിന്റെ ഓര്‍ഗന്‍ വായന നീണ്ടുപോയി.
65 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വാട്സിന്റെ സഹധര്‍മ്മിണി പാം ഈ വര്‍ഷം ആദ്യം മരണപ്പെട്ടു. ഒറ്റയ്ക്കു താമസിക്കുന്ന വാട്സ് ഇനിയും സംഗീതത്തെ സ്നേഹിക്കുന്നത് തുടരും, വാട്സ് പറയുന്നു.

