ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ 28 മുതല്‍
ബാംഗ്ലൂര്‍ : ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നു വരെ കൊത്തന്നൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഓവര്‍സീയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കുര്യന്‍ ജോര്‍ജ്ജ്, പി.ആര്‍ . ബേബി, സി.സി. തോമസ്, ബാബു ചെറിയാന്‍ , ഷിബു സാമുവേല്‍ . സിബി തോമസ്, സണ്ണി താഴംപള്ളം, ഡോ. ആന്‍ഡ്രു ബിന്റോ, ഡോ. ജോ കുര്യന്‍ , ഡോ. ഷിബു കെ. മാത്യു, ഡോ. ജോളി ജോസഫ് താഴംപള്ളം എന്നിവര്‍ പ്രസംഗിക്കും.
പകല്‍ ശുശ്രൂഷക സമ്മേളനം, ധ്യാന യോഗം, സഹോദരി സമ്മേളനം, വൈപിഇ, സണ്ടേസ്കൂള്‍ സംയുക്ത സമ്മേളനം, ബൈബിള്‍ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച പകല്‍ പൊതു സഭായോഗം നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.
പാസ്റ്റര്‍മാരായ ഇ.ജെ. ജോണ്‍സണ്‍ , ജയ്മോന്‍ കെ. ബാബു, ജോസഫ് ജോണ്‍ , വിനു ജി., എ.എസ്. വര്‍ഗീസ്, ചാണ്ടി പി. ചെറിയാന്‍ , ബിനു ചെറിയാന്‍ , വില്‍സണ്‍ ചാക്കോ, വര്‍ഗീസ് കെ. തോമസ്, ബോബി. സി. സണ്ണി, കുഞ്ഞുമോന്‍ ദാനിയേല്‍ സഹോദരന്മാരായ ജോണ്‍ പി. നൈനാന്‍ , ജോര്‍ജ്ജ് മാമ്മന്‍ , ബിനോയി വര്‍ഗീസ്, സോണി സി. ജോര്‍ജ്ജ് എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും. പാസ്റ്റര്‍ തോമസ് പോള്‍ ജനറല്‍ കണ്‍വീനറാണ്.

