എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ കണ്‍വന്‍ഷന്‍
ബാംഗ്ലൂര്‍ എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9-നു വൈകിട്ട് 6 മുതല്‍ 9 വരെ ഹൊറമാവിലുള്ള ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കും.
പാസ്റ്റര്‍ വില്യം ഡാനിയേല്‍ മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി, ബ്രദര്‍ ജോണ്‍ പി.കെ. നൈനാന്‍ എന്നിവര്‍ പങ്കെടുക്കും. ‘സങ്കീര്‍ത്തനം’ ഗാനങ്ങള്‍ ആലപിക്കും.
കണ്‍വന്‍ഷനോടനുബന്ധിച്ച് 10-നു രാവിലെ 10 മണിക്ക് ബാംഗ്ലൂര്‍ ലഗേരയിലുള്ള ബെഗേഴ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ സംഗീത പരിപാടിയും, വൈദ്യ സഹായ വിതരണവും, ബോധവല്‍ക്കരണ സെമിനാറും, 11-നു മെഡിക്കല്‍ ക്യാമ്പും നടക്കും.
പാസ്റ്റര്‍മാരായ ജോണ്‍ മാത്യു, ജോസഫ് ജോണ്‍ , കെ.വി. ജോസ്, ജസ്റ്റിന്‍ കോശി എന്നിവര്‍ നേതൃത്വം നല്‍കും.

