തലച്ചോര് ഒറ്റ അവയവമല്ല; രണ്ട് വ്യത്യസ്ത അവയവങ്ങള് ചേര്ന്നതാണെന്ന് പുതിയ കണ്ടെത്തല്
മനുഷ്യന്റെ മസ്തിഷ്കം ഒരു ഒറ്റ അവയവമല്ലെന്നും മറിച്ച് അത് രണ്ട് വ്യത്യസ്ത അവയവങ്ങള് ചേര്ന്നതാണെന്നുമുള്ള കണ്ടെത്തല് നടത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്.
സ്റ്റാന്ഫോര്ഡ് മെഡിസിനിലെ ഗവേഷകര് പറയുന്നത് കോടാനുകോടി വര്ഷങ്ങള്ക്കു മുമ്പ് സ്വതന്ത്രമായി വികസിച്ച രണ്ട് പുരാതന നാഡീ വ്യൂഹങ്ങള് കൂട്ടിച്ചേര്ന്നാണ് മനുഷ്യ മസ്തിഷ്കം രൂപപ്പെട്ടിരിക്കുന്നത്.
നേച്ചര് ന്യൂറോ സയന്സ് ജേണലിലാണ് ഈ പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൃദയമിടിപ്പ്, ശ്വാസോച്വാസം തുടങ്ങിയ ജീവല് പ്രധാനമായ അനൈച്ഛിക പ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രിമിറ്റീവ് ഭാഗവും ചിന്തയും സര്ഗ്ഗാത്മകതയും നല്കുന്ന ആധുനിക ഭാഗവും വ്യത്യസ്തമായ പ്രോജനിറ്റര് കോശങ്ങളില് നിന്നാണ് രൂപപ്പെടുന്നത്.
ഗര്ഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളില് ഒരൊറ്റ മാതൃ കോശത്തില് നിന്നാണ് മുഴുവന് മസ്തിഷ്ക്കവും ഉണ്ടാകുന്നത് എന്ന പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ധാരണയാണ് ഈ പഠനത്തിലൂടെ തിരുത്തുന്നത്.
ഭ്രൂണ വര്ച്ച തുടക്കത്തില്ത്തന്നെ മസ്തിഷ്ക്കത്തിന്റെ മുന് ഭാഗവും പിന്ഭാഗവും തികച്ചും വ്യത്യസ്തമായ ജനിതക പാതകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഗവേഷകര് പറയുന്നു.

