ചക്ക വളരെ നല്ലത്; പക്ഷെ കഴിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ചെയ്യരുത്
ഇപ്പോള്‍ ചക്ക സീസണാണല്ലോ. ആഹാരത്തിനൊപ്പം വിവിധങ്ങളായ ചക്ക വിഭവങ്ങള്‍ക്കായും ചക്ക ഉപയോഗിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്.
വിറ്റാമിന്‍ എ, സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ സാന്നിദ്ധ്യം ചക്കയിലുണ്ട്. ബാക്ടീരിയ, വൈറസ് മൂലമുള്ള അസുഖങ്ങള്‍ മാറ്റുവാന്‍ ഇത് സഹായിക്കുന്നു.
ദഹന പ്രക്രീയയ്ക്ക് ഏറ്റവും സഹായകരമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നുവെന്നതാണ് ചക്കയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വസ്തുത. ചക്കക്കുരുവും പ്രോട്ടീനുകളാല്‍ സമൃദ്ധമാണ്.
ചക്കയ്ക്കുള്ളിലെ പൊട്ടാസ്യം, നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ രക്ത സമ്മര്‍ദ്ദം കുറയ്ക്കുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
എന്നാല്‍ ചക്ക കഴിച്ചതിനു പിന്നാലെ വെള്ളം കുടിക്കരുതെന്ന് പഴമക്കാര്‍ തന്നെ പറയാറുണ്ടല്ലോ. പാകം ചെയ്യാത്ത പച്ചച്ചക്ക കഴിച്ചശേഷം വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.
ചിലര്‍ക്ക് വയറിളക്കത്തിനു സാദ്ധ്യതയുണ്ട്. അതിനാല്‍ പച്ചച്ചക്ക കഴിച്ച് കുറച്ചു സമയം കഴിഞ്ഞു മാത്രമേ വെളളം കുടിക്കാവു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
അതുപോലെതന്നെ ചക്ക കഴിക്കുമ്പോള്‍ അതിനൊപ്പം പാല്‍ കുടിക്കാനും പാടില്ല. ഇത് ദഹന പ്രശ്നം ഉണ്ടാക്കും.