മോശെ ചെങ്കടല്‍ പിളര്‍ന്നപ്പോള്‍ സംഭവിച്ചത് ഇതാണോ? ശാസ്ത്രത്തിന്റെ പുതിയൊരു കണ്ടെത്തല്‍ കൂടി
ബൈബിള്‍ പഴയ നിയമ കാലത്ത് നടന്ന ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ് പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്ന മോശെ ചെങ്കടലിനെ വിഭാഗിച്ച് ദൈവിക പദ്ധതിക്ക് കളമൊരുക്കിയ ചരിത്ര സത്യം.
ഇപ്പോള്‍ ചെങ്കടലിനെപ്പറ്റി കൂടുതല്‍ നിരീക്ഷിക്കുകയും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞര്‍ ഇതുവരെ ആരും കണ്ടെത്താത്ത ഒരു പ്രക്രീയ കണ്ടെത്തിയിരിക്കുകയാണ്.
ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്തയില്‍ പറയുന്നത് അക്കാബ ഉള്‍ക്കടലിന്റെ ഉപരിതലത്തില്‍നിന്ന് ആയിരക്കണക്കിന് അടി താഴെയുള്ള ഉപ്പുവെള്ളക്കുഴികളായ “പ്രകൃതിദത്ത മരണക്കെണികള്‍” ചെങ്കടല്‍ വിഭാഗിക്കാന്‍ ദൈവം മോശെയെ അമാനുഷികമായി ഉപയോഗിച്ചുവെന്ന് സാധാരണയായി വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് കണ്ടെത്തിയത്.
ഈ പ്രദേശത്തെ വെള്ളം സാധാരണ കടല്‍വെള്ളത്തേക്കാള്‍ 10 മടങ്ങ് ലവണാംശം ഉള്ളതും ഓക്സിജന്റെ അളവ് കുറവുള്ളതും ആയതിനാല്‍ അവിടത്തെ മിക്ക ജലജീവികളും കൊല്ലപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
യിമാ സര്‍വ്വകലാശാലയിലെ സാം പുര്‍ക്കിസ് നടത്തിയ ഖനനത്തില്‍ ആരും പ്രതീക്ഷിക്കാത്ത ഒന്ന് കണ്ടെത്തുന്നതിനുള്ള താക്കോലായേക്കാം ഈ മരണ കുളങ്ങള്‍ എന്ന് കണ്ടെത്തി.
ഈ വെള്ളത്തിന്റെ ആഴങ്ങളില്‍ അജ്ഞാതമായ ജീവജാലങ്ങള്‍ ഉണ്ടാകുമോ? ഈ മരണക്കുളങ്ങള്‍ ഇത്ര ആഴമുള്ളതാണെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് ചില സൂചനകള്‍ ഉണ്ടാകുമോ? മോശെ ചെങ്കടലില്‍ കൈ നീട്ടിയപ്പോള്‍ യഹോവ കാറ്റുകൊണ്ടു വെള്ളത്തെ പിന്നോട്ടു മാറ്റി യിസ്രായേലികള്‍ക്ക് ഉണങ്ങിയ നിലത്തുകൂടി നടക്കുവാന്‍ കഴിഞ്ഞു.
എന്നിരുന്നാലും മിസ്രയിമ്യര്‍ അവരെ പിന്തുടര്‍ന്നപ്പോള്‍ വെള്ളം മടങ്ങി രഥങ്ങളെയും കുതിരകളെയും അവരുടെ പിന്നാലെ കടലിലേക്ക് വന്ന ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു. അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല. (പുറ. 14:28) എന്നു വിവരിക്കുന്നു.
ഇനിയും ഉയര്‍ന്ന അളവില്‍ ഉപ്പിന്റെ അംശം ഉള്ള അവിശ്വസനീയമാം വിധം ആഴത്തിലുള്ള വെള്ളം മിസ്രയിമ്യര്‍ക്ക് ആസന്നമായ അപകടം ഉറപ്പാക്കുകയായിരുന്നു.
അവര്‍ മുങ്ങി മരിക്കുകയായിരുന്നു എന്നു മാത്രമല്ല അതിജീവിക്കുക അസാദ്ധ്യമാവുകയായിരുന്നു. ചെങ്കടലിന്റെ ഈ ഭാഗത്തെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങള്‍ കണ്ടെത്താനുണ്ടെങ്കിലും ബൈബിള്‍ നമ്മോട് പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ടെന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും.