ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ അവതരിപ്പിച്ചു

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ അവതരിപ്പിച്ചു

Asia Breaking News Top News

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബില്‍ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ അവതരിപ്പിച്ചു

പാക്കിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബില്‍ ഒരു ക്രിസ്ത്യന്‍ നിയമ സഭാംഗം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള ഒരു ബില്‍ അവതരിപ്പിച്ചു.

പഞ്ചാബ് പ്രവിശ്യാ അസംബ്ളിയിലെ അംഗമായ ഫാല്‍സാസ് ക്രിസ്റ്റഫര്‍ ആണ് കഴിഞ്ഞയാഴ്ച പഞ്ചാബ് ന്യൂനപക്ഷങ്ങളുടെ കമ്മ്യൂണല്‍ പ്രോപ്പര്‍ട്ടീസ് പ്രൊട്ടക്ഷന്‍ ആക്ട് 2026 അവതരിപ്പിച്ചത്.

സംരക്ഷിത ന്യൂനപക്ഷ സ്വത്തുക്കള്‍ ഉള്‍ക്കൊള്ളുന്നവയെ നിയമ നിര്‍മ്മാണം ഗണ്യമായി വികസിപ്പിക്കും.

പള്ളികള്‍, സിഖ് ഗുരുദ്വാരകള്‍, ഹിന്ദു ക്ഷേത്രങ്ങള്‍ തുടങ്ങിയ മതസ്ഥാപനങ്ങള്‍ക്കു പുറമേ സര്‍ക്കാര്‍ ഗ്രാന്റുകള്‍, പൊതു ഫണ്ടുകള്‍, ചാരിറ്റി സംഭാവനകള്‍, സംയുക്ത കമ്മ്യൂണിറ്റി ഫണ്ടുകള്‍, ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കിവച്ചിരിക്കുന്ന വിദേശ സംഭാവനകള്‍ എന്നിവയിലൂടെ നേടിയെടുത്തതോ, വികസിപ്പിച്ചതോ ആയ സ്വത്തുക്കള്‍ ബില്‍ ഉള്‍ക്കൊള്ളിക്കുന്നു ഫാല്‍സാസ് പറഞ്ഞു.

പ്രവിശ്യാ അസംബ്ളിയില്‍ ചര്‍ച്ചയ്ക്കായി കാത്തിരിക്കുന്ന ബില്‍ പഞ്ചാബില്‍ മാത്രമേ നടപ്പിലാക്കു എന്നതിനാല്‍ പാസ്സാക്കുന്നത് പാക്കിസ്ഥാന്‍ ക്രിസ്ത്യാനികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കും.

ക്രിസ്ത്യാനികള്‍ക്ക് അവരുടെ ഭൌതിക ചര്‍ച്ച് സ്വത്തുക്കള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും കൂടുതല്‍ നിയമ പരമായ പരിരക്ഷ സഭിക്കും.

ബില്‍ നിയമമായാല്‍ പാക്കിസ്ഥാനിലെ മറ്റു പ്രവിശ്യകളിലുടനീളം ഇതിനു ഒരു തരംഗ പ്രഭാവമുണ്ടാക്കാനിടയുണ്ട്. ഈ മാര്‍ച്ചില്‍ നടക്കുന്ന പഞ്ചാബ് നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ബില്‍ ചര്‍ച്ച ചെയ്യും.

https://youtube.com/shorts/T0oytHhJtr4

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.