ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശ് ഗ്രാമം

ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശ് ഗ്രാമം

Breaking News India

ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശ് ഗ്രാമം

ഭോപാല്‍ ‍: ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികള്‍ക്ക് പ്രവേശനം വിലക്കി മദ്ധ്യപ്രദേശിലെ ഗ്രാമം.

അശോക് നഗര്‍ ജില്ലയിലെ ധൌര ഗ്രാമത്തിലാണ് പ്രവേശനം വിലക്കി ഗ്രാമമുഖ്യന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്. അധികൃതര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തെങ്കിലും വിലക്ക് തുടരുമെന്ന് ഗ്രാമ മുഖ്യന്‍ ബബ്ളു യാദവ് വ്യക്തമാക്കി.

ഗ്രാമവാസികളുടെ യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗ്രാമത്തില്‍ പ്രവേശിക്കുന്ന വ്യാപാരികളുടെ ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ വിവരങ്ങളും പരിശോധിക്കും.

ലവ് ജിഹാദ്, മതംമാറ്റം തുടങ്ങിയ സംബന്ധിച്ച് കേള്‍ക്കുന്നു. ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയും മോഷണവും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തടയുകയാണ് ലക്ഷ്യം.

അതുകൊണ്ടുതന്നെ ഗ്രാമത്തില്‍ പ്രവേശിക്കുന്നവരുടെ മേല്‍ ഞങ്ങളുടെ കണ്ണുണ്ടാകും. ഓരോരുത്തരെയും പരിശോധിക്കും. അവര്‍ക്ക് പോലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ നിശ്ചിത സ്ഥലത്ത് കച്ചവടം നടത്താം.

മുസ്ളീങ്ങളും ക്രിസ്ത്യാനികളും വീടുകളില്‍ കയറി വ്യാപാരം നടത്തുന്നത് അനുവദിക്കില്ല. ഗ്രാമമുഖ്യന്‍ പറഞ്ഞു.

ധൌര പഞ്ചായത്തില്‍ ക്രിസ്ത്യന്‍ ‍, മുസ്ളീം വ്യാപാരികളുടെ പ്രവേശനം വിലക്കിയിരിക്കുന്നു എന്നെഴുതിയാണ് പോസ്റ്ററുകള്‍ പതിച്ചിരുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.