ദൈവ പ്രവര്‍ത്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക: തായ്ലാന്റ് ഗുഹയില്‍നിന്നും രക്ഷപെട്ട ആദന്‍

ദൈവ പ്രവര്‍ത്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക: തായ്ലാന്റ് ഗുഹയില്‍നിന്നും രക്ഷപെട്ട ആദന്‍

Breaking News Global India

ദൈവ പ്രവര്‍ത്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക: തായ്ലാന്റ് ഗുഹയില്‍നിന്നും രക്ഷപെട്ട ആദന്‍
“ദൈവമുമ്പാകെ ക്ഷമയും ആത്മവിശ്വാസവും ഉള്ളവരായിരിക്കുക, ദൈവപ്രവര്‍ത്തിക്കായി പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കുക”.

ഒരു വര്‍ഷം മുമ്പ് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ, ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒരു ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിലൂടെ 13 പേരെ മരണത്തിന്റെ നിഴലില്‍നിന്നും ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നവരിലൊരാളായ ഏക ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആദന്റെ വാക്കുകളാണിത്.

ഒരു പക്ഷേ മുതിര്‍ന്നവര്‍പേലും ഈ ആപത്ഘട്ടത്തില്‍ തളര്‍ന്നു പോയേക്കാവുന്ന നിമിഷങ്ങളില്‍ സ്വന്തം വാക്കുകള്‍പോലെ തന്റെ ജീവിതവും ബാക്കി 12 പേരുടെ ജീവിതവും അര്‍ത്ഥവത്താക്കി ലോകത്തിനു തെളിയിച്ചുതന്ന ഈ കൌമാരക്കാരന്‍ ഇപ്പോള്‍ ജീവിതത്തിന്റെ മുന്നോട്ടുള്ള പടവുകള്‍ ഓരോന്നായും മുന്നേറുകയാണ്.

ആദന്റെ മാതാപിതാക്കള്‍ തായ്ലന്റിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സജീവ അംഗങ്ങളാണ്. അവരുടെ മാതൃകാ ജീവിതം ഈ കൊച്ചു മിടുക്കനെയും ദൈവസന്നിധിയില്‍ ഉറപ്പുള്ളവനാക്കി നിര്‍ത്തി. ആദന്‍ തന്റെ ജീവിതം ഒരു ദിവസം ആരംഭിക്കുന്നതുതന്നെ രാവിലത്തെ പ്രാര്‍ത്ഥനയോടുകൂടിയാണ്.

ഗുഹയില്‍ അകപ്പെട്ടതിനു മുമ്പും അങ്ങനെതന്നെയായിരുന്നു. രാവിലെ 7 മണിക്ക് സ്കൂളില്‍ പോകുന്നു, നാലു മണിക്ക് തിരികെ എത്തുന്നു. തുടര്‍ന്നു ഫുട്ബോള്‍ കളിക്കാനായി കൂട്ടുകാര്‍ക്കൊപ്പം 6 മണിയോ, 7 മണിയോ വരെ ചിലവഴിക്കും. പിന്നീട് വീട്ടിലേക്കു മടങ്ങുന്നു.

ചര്‍ച്ചിന്റെ ഹോസ്റ്റലിലാണ് താമസം. ആത്മീയ കൂട്ടായ്മയും ശേഷം പഠനവും പിന്നീട് അത്താഴവും കിടക്കയിലേക്കു പോകുന്നതിനു മുമ്പ് ബൈബിള്‍ വായന ഇത്രയുമൊക്കെയാണ് ഈ കൌമാരക്കാരന്റെ പച്ചയായ ജീവിതം.
അവന്‍ നമ്മെ ആശ്വസിപ്പിക്കുകയാണ്.

ധൈര്യം നല്‍കുന്നു ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവത്തെ ആശ്രയിക്കുക, ദൈവപ്രവര്‍ത്തിക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുക എന്നു മാത്രം ഉപദേശിക്കുന്നു. ഇപ്പോഴും തനിക്ക് ദൈവത്തിലാണ് ഏക ആശ്രയം. പഠനത്തോടൊപ്പം ഫുട്ബോള്‍ ടീമിലും സജീവം.

2018 ജൂണ്‍ 23-ന് തായ്ലന്റിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹ സന്ദര്‍ശിക്കാനെത്തിയ മൂപ എന്ന പേരിലുള്ള സ്കൂള്‍ ഫുട്ബോള്‍ ടീമിലെ സംഘം പതിവു ഫുട്ബോള്‍ കളിക്കുശേഷം ഗുഹയില്‍ കയറി. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ പരിശീലകനും 12 പേരുള്ള കുട്ടികളുടെ ടീമും ഗപഹയ്ക്കുള്ളില്‍ അകപ്പെടുകയായിരുന്നു.

ഇവര്‍ ഗുഹയില്‍ അകപ്പെട്ട വിവരം ഏറെ വൈകിയാണ് ലോകം അറിഞ്ഞത്. പുറത്തും ഗുഹയ്ക്കകത്തും ജല പ്രവാഹമുണ്ടായി. 13 പേരും കൂടുതല്‍ സുരക്ഷിതത്വത്തിനായി ഗുഹയ്ക്കുള്ളിലേക്കു കയറി. എന്നാല്‍ തിരിച്ചിറങ്ങുവാനും കഴിയാതെവണ്ണം ഇടയ്ക്കു മൂന്ന് ആള്‍ ഉയരത്തില്‍വരെ ജലം ഉയര്‍ന്നു.

രാജ്യം ഉണര്‍ന്നു, ലോകവും. പിന്നീട് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ കൃത്രിമ ഓക്സിജന്‍ നല്‍കിയതുള്‍പ്പെടെ സര്‍വ്വ സന്നാഹവുമായി അതിസാഹസികമായി 13 പേരെയും മണിക്കൂറുകള്‍ ഇടപെട്ട് ഗുഹയ്ക്കിപ്പറത്ത് കൊണ്ടു വരികയായിരുന്നു. അപ്പോഴാണ് ലോകം ഒന്നടങ്കം ആശ്വസിക്കാനിടയായത്.

ഒരു ദുഃഖ സംഭവും ഇതിനിടയില്‍ സംഭവിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യം ഇടപെട്ട മുന്‍ തായ്ലന്റ് നേവി ഉദ്യോഗസ്ഥനും മുങ്ങല്‍ വിദഗ്ദ്ധനുമായ സമന്‍ കുമാര്‍ മരണപ്പെട്ടതും ഏവരെയും കണ്ണീരിലാഴ്ത്തി.