ഓസ്ട്രേലിയന്‍ -ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് (ഗോള്‍ഡ് കോസ്റ്റ് 2015) ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയന്‍ -ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ അഞ്ചാമത് സമ്മേളനം 2015 മാര്‍ച്ച് മാസം 27,28,29 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ ഗോള്‍ഡ് കോസ്റ്റില്‍ (നെരാംഗ് ബൈസെന്റണിയല്‍ ബില്‍ഡിംഗ്, 833, സൌത്ത് പോര്‍ട്ട് നെരാംഗ് റോഡ്, നെരാംഗ് 4216, ഗോള്‍ഡ് കോസ്റ്റ്) വച്ചു നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഓസ്ട്രേലിയന്‍ -ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് അറിയിച്ചു.
സ്വദേശത്തും വിദേശത്തുമുള്ള അനുഗ്രഹീത കര്‍ത്തൃ ദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. യൂത്ത് സെക്ഷന്‍ , ഫാമിലി സെക്ഷന്‍ , ലേഡീസ് സെക്ഷന്‍ എന്നിങ്ങനെ വ്യത്യസ്ത സെക്ഷനുകള്‍ പതിവുപോലെ ഈ വര്‍ഷവും ഉണ്ടായിരിക്കും.
കൃപാവരപ്രാപ്തരായ കര്‍ത്തൃദാസന്മാര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ എല്ലാ ദൈവമക്കളുടെയും പ്രാര്‍ത്ഥനയും, സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

