ലോകത്ത് ശുദ്ധ ജലം കിട്ടാതെ കഷ്ടപ്പെടുന്നവര്‍ 74.8 കോടി
ജനീവ: ലോകത്ത് ശുദ്ധജലം കിട്ടാതെ കഷ്ടപ്പെടുന്നവര്‍ 74.8 കോടിയാണെന്ന് ലോകാരോഗ്യസംഘടന. ‘ഗ്ളാസ്സ് 2014’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.
180 കോടി ജനങ്ങള്‍ക്ക് തുറസ്സായ സ്ഥലത്തെ മലിന ജലം ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് 250 കോടി ആളുകള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് തുറസ്സായ സ്ഥലങ്ങളിലാണെന്നും ഗ്രാമപ്രദേശങ്ങളില്‍ പത്തില്‍ ആറുപേരും തുറസ്സായ ഇടങ്ങളിലാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശുദ്ധ ജലവും ശുചിത്വവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും ലോകാരോഗ്യസംഘടന പഠനം നടത്തി റിപ്പോര്‍ട്ടു പുറത്തുവിടാറുണ്ട്.

