പി.വൈ.പി.എ ജനറല്‍ ക്യാമ്പ് കൊട്ടാരക്കരയില്‍
കുമ്പനാട്: പെന്തക്കോസ്തു യുവജന സംഘടനയുടെ 67-ാം ജനറല്‍ ക്യാമ്പ് ഡിസംബര്‍ 21 മുതല്‍ 24 വരെ കൊട്ടാരക്കര കേരളാ തിയോളജിക്കല്‍ സെമിനാരിയില്‍ വച്ചു നടക്കും.
പി.വൈ.പി.എ. സംസ്ഥാന പ്രസിഡന്റ് സുവി. വില്‍സണ്‍ ശാമുവേല്‍ ക്യാമ്പ് ഉദ്ഘ്ടനം ചെയ്യും. വിവിധ സെക്ഷനുകളില്‍ ദൈവദാസന്മാരായ എം. പൌലോസ്-രാമേശ്വരം, ഫിലിപ്പ് ചെറിയാന് -ബാംഗ്ളൂര്‍ , കെ.സി. ജോണ്‍ , സാം ജോര്‍ജ്ജ്, ജേക്കബ് ജോര്‍ജ്ജ്, ബാബു ചെറിയാന് , വില്‍സണ്‍ ജോസഫ്, ജോണ്സണ് ഡാനിയേല്‍ , ബി. മോച്ചന്‍ . ജിജി വര്‍ഗ്ഗീസ്-യു.എസ്.എ., ഡോ. കുഞ്ഞപ്പന് സി. വര്‍ഗ്ഗീസ്, ഡോ. ജെസ്സി ജെയ്സണ്‍ , ജോസ് കെ. ഏബ്രഹാം, ബ്രദര്‍ വര്‍ക്കി കാച്ചാണത്ത് തുടങ്ങിയവര്‍ ശുശ്രൂഷിക്കും.
യുവജനങ്ങള്‍ക്ക് പ്രയോജനപ്രദമായ മിഷന് ചലഞ്ച്, ബൈബിള്‍ ക്ലാസ്സ്, കൌണ്സിലിംഗ്, കാത്തിരിപ്പ് യോഗങ്ങള്‍ , താലന്ത്നൈറ്റ്, സുവിശേഷ റാലി തുടങ്ങിയ പ്രോഗ്രാമുകള്‍ ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്.

