മറന്നുപോയ ഇഷ്ട ഗാനങ്ങള്‍ ഒന്നു മൂളുക; വരികള്‍ കണ്ടെത്തി സഹായിക്കും യുട്യൂബ് ഫീച്ചര്‍
നമ്മള്‍ അപ്രതീക്ഷിതമായിട്ടായിരിക്കും ചില പ്രീയപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കുന്നത്. പിന്നീട് അവ മറന്നു പോകും. വരികള്‍ ഓര്‍ക്കാന്‍ കഴിയാതെ വരും.
എന്നാല്‍ പാട്ടിന്റെ അല്‍പം ട്യൂണ്‍ മനസിലൂണ്ടെങ്കില്‍ അത് ഒന്നു മൂളുക നിമിഷങ്ങള്‍ക്കുള്ളില്‍ ഉദ്ദേശിച്ച പാട്ടിന്റെ വീഡിയോസ് അടക്കം തിരഞ്ഞു അവതരിപ്പിക്കുന്ന സാങ്കേതിക വിദ്യ യുട്യൂബ് അവതരിപ്പിക്കുന്നു.
പാട്ടിന്റെ വരികള്‍ ചിട്ടയായി അവതരിപ്പിക്കാനായി ഉടനെ തന്നെ സമീപിക്കാവുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് യുട്യൂബ് പരീക്ഷിക്കുന്നത്.
അറിയാവുന്ന വരികള്‍ പാടിയോ മൂളിയോ പാട്ട് കണ്ടെത്താനുള്ള സേവനമായിരിക്കും ആപ്പ് നല്‍കുക. യുട്യൂബ് ആപ്പിലെ തന്നെ വോയ്സ് സേര്‍ച്ച് വഴി പുതിയ ഓപ്ഷന്‍ പരീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
മൂന്ന് സെക്കന്റ് നേരത്തേക്കായിരിക്കും ഇതിനായി നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുക. നിങ്ങള്‍ നല്‍കുന്ന ശബ്ദ ശകലം പരിശോധിച്ച ശേഷം അതിനു ചേരുന്ന ഗാനവും കൂടാതെ ഫീച്ചര്‍ ചെയ്തിട്ടുള്ള ഷോര്‍ട്ട് വീഡിയോസ് അടക്കം യുട്യൂബ് തിരഞ്ഞ് കണ്ടുപിടിച്ച് നല്‍കും.
ഇപ്പോള്‍ ചുരുക്കം ചിലര്‍ക്കേ ഈ സംവിധാനം പ്രയോജനപ്പെടുന്നുള്ളെന്നാണ് വിവരം. എന്നാല്‍ പരീക്ഷണ ഘട്ടത്തിനു ശേഷം എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നതോടെ ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഫീച്ചറായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

