സോദോമില്‍ സംഭവിച്ചത് അണുബോംബിനേക്കാള്‍ 1000 മടങ്ങ് വലിയ സ്ഫോടനമെന്നു ഗവേഷകര്‍
ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം 19-ല്‍ സോദോം ഗോമോറയ്ക്കു സംഭവിച്ച ന്യയവിധി ഇന്നത്തെ അണുബോംബിനേക്കാള്‍ ആയിരം മടങ്ങ് വലിയ സ്ഫോടനമെന്ന് പുരാവസ്തു ഗവേഷകരുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.
പുരാവസ്തു ഗവേഷകരും ദൈവശാസ്ത്രജ്ഞരും ചേര്‍ന്ന് സമീപകാലത്ത് നടത്തിയ ചില പഠനങ്ങളിലാണ് സോദോം ഗോമോറ പട്ടണങ്ങള്‍ക്കു സംഭവിച്ച നാശത്തിന്റെ ആഴം വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.
ഒഹായോയിലെ ഫ്രാന്‍സിസ്കന്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റ്യുബന്‍ വില്ലിയിലെ ദൈവശാസ്ത്ര പ്രൊഫസറായ ഡോ. ജോണ്‍ ബെര്‍ഗസ്മ, തെക്കന്‍ യോര്‍ദ്ദാന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ടാല്‍ എല്‍ - ഹമ്മാമില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ വളരെ വലിയ രീതിയില്‍ പൊട്ടിത്തെറിച്ച ബഹിരാകാശ ഛിന്നഗ്രഹം മൂലമാണെന്ന് കരുതുന്നതായി അവകാശപ്പെടുന്നു.
ഏകദേശം 3,606 വര്‍ഷങ്ങള്‍ക്കു മുമ്പ് പൊടുന്നനെയുള്ള എല്‍ -ഹാമ്മാമിന്റെ പെട്ടന്നുള്ള തിരോധനം വര്‍ഷങ്ങളായി പുരാവസ്തു ഗവേഷകര്‍ക്ക് ഒരു നിഗൂഢതയായി കണ്ടു വരികയായിരുന്നു. നഗരത്തിന്റെ അവശിഷ്ടങ്ങളില്‍ വിപുലമായ സൈനിക ഉപരോധത്തിന്റെയോ സംഘര്‍ഷത്തിന്റെയോ അടയാളങ്ങളില്ല എന്നിരുന്നാലും മറ്റ് അടയാളങ്ങള്‍ മറ്റൊരു ദുരന്ത കാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ബെര്‍ഗ്സ്മയുടെ താല്‍പര്യം ഉണര്‍ത്തുന്ന ഒരു പ്രധാന വെളിപ്പെടുത്തല്‍ , സൈറ്റിലെ അസ്ഥികൂട അവശിഷ്ടങ്ങളിലും മണ്‍പാത്ര അവശിഷ്ടങ്ങളിലും തീവ്രമായ താപനം കണ്ടെത്തിയതാണ്.
സോദോമിലും ഗോമോറയിലും ദൈവം കത്തുന്ന ഗന്ധകം വര്‍ഷിപ്പിച്ച് അവയെ പൂര്‍ണ്ണമായും നശിപ്പിച്ചപ്പോള്‍ ഉല്‍പ്പത്തി 19-ലെ വിവരണത്തിനു സമാനമായ ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതമാണ് ഈ താപ നാശത്തിനു കാരണമായത്. ടാല്‍ എല്‍ -ഹമ്മാമില്‍ നിന്ന് കണ്ടെത്തിയ മണ്‍പാത്രങ്ങളുടെ കഷണങ്ങള്‍ ട്രിനിറ്റൈറ്റ് എന്നറിയപ്പെടുന്ന ഒരു പദാര്‍ത്ഥത്തില്‍ പൊതിഞ്ഞതായി ബെര്‍ഗ്സ്മ വിശദീകരിക്കുന്നു.
അത് നിങ്ങള്‍ മരുഭൂമിയില്‍ അണുബോംബ് വര്‍ഷിക്കുമ്പോള്‍ മണല്‍ ഉരുകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗ്ളാസ് പാളിയാണ്. ട്രിനിറ്റൈറ്റിന്റെ സാന്നിദ്ധ്യം ആ പ്രദേശത്ത് ഒരു ഛിന്നഗ്രഹ ആഘാതം ഉണ്ടായി എന്ന സിദ്ധാന്തത്തിന് ആക്കം കൂട്ടുന്നു.
സൈറ്റില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരവും ബെര്‍ഗ്സ്മ വിശദീകരിക്കുന്നു. നട്ടെല്ലിന്റെ പകുതിയോളം ഉയരത്തില്‍ വരെ മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. തുടര്‍ന്ന് ഒരു പൊള്ളലേറ്റ അടയാളം മാത്രമേയുള്ളു.
ശരീരത്തിന്റെ മുകളില്‍ ഒന്നുമില്ല. അദ്ദേഹം പറയുന്നു. ചക്രവാളത്തിനു മുകളില്‍ ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസില്‍ ആകാശത്തു നിന്നുള്ള ഒരു വലിയ താപ സ്ഫോടനം നദിയുടെ യോര്‍ദ്ദാനിയന്‍ ഭാഗത്തുള്ള ഈ ഇരട്ട നഗരങ്ങളെ ദഹിപ്പിച്ചു എന്നതിനു വലിയ തെളിവുകള്‍ ഇവര്‍ നിരത്തുന്നു.
ടാല്‍ എല്‍ ഹമ്മാമിലെ പ്രധാന പുരാവസ്തു ഗവേഷകനായ സ്റ്റീവന്‍ കോളിന്‍സ് ഈ നഗരത്തെ 1908-ലെ തുംഗസ്ക സംഭവത്തോട് ഉപമിച്ചു. സൈബീരിയയില്‍ വ്യാപകമായ നാശം വിതച്ച ഛിന്നഗ്രഹസ്ഫോടനം. ഇതിനു മുമ്പും നിരവധി ഗവേഷകര്‍ സോദോം ഗോമോറയെപ്പറ്റി ഗവേഷണം നടത്തിയിട്ടുണ്ട്.

