236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍

236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍

Breaking News Middle East

236 കാരറ്റ് മൂല്യം; ലോകത്തില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ട് റഷ്യയില്‍
മോസ്ക്കോ: ലോകത്തിലേക്ക് ഏറ്റവും വലിപ്പമുള്ള അപൂര്‍വ്വ ഇനം കളര്‍ ഡയമണ്ടുകളില്‍ ഒന്ന് റഷ്യയില്‍ കണ്ടെത്തി. 236 കാരറ്റുള്ള പരുക്കന്‍ സ്വഭാവമുള്ള വജ്രമാണിത്.

ഈ അമൂല്യ രത്നത്തിന് ഏതാണ്ട് 120 മുതല്‍ 230 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍ ‍. ചുവപ്പു കലര്‍ന്ന മഞ്ഞനിറമാണിതിനെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

റഷ്യയില്‍ ഇതുവരെ ഖനനം ചെയ്തതില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ടാണിത്. ലോകത്ത് ഏറ്റവും വലിയ വജ്ര നിര്‍മ്മാതാക്കളായ അല്‍ റോസയുടെ ഭാഗമായ ഡയമണ്ട്സ് ഓഫ് അനബാറാണിത് കണ്ടെത്തിയിരിക്കുന്നത്. 47.24.22 മില്ലീമീറ്ററാണ് രത്നത്തിന്റെ അളവ്.

റഷ്യയുടെ വടക്കു ഭാഗത്തായുള്ള യാകുയിതായിയിലെ അനബര്‍ നദിയിലുള്ള എബ്ളെയാഖ് ഭഗത്തുനിന്നുമാണ് ഈ അമൂല്യ രത്നം കണ്ടെടുത്തത്.