മൊജ്തബ ഖമേനിയുടെ മുഖത്ത് വികൃതമായ മുറിവ്; ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

മൊജ്തബ ഖമേനിയുടെ മുഖത്ത് വികൃതമായ മുറിവ്; ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

Breaking News West Asia

മൊജ്തബ ഖമേനിയുടെ മുഖത്ത് വികൃതമായ മുറിവ്; ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

ഇറാനെതിരായ യുദ്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ പിതാവിന്റെ മരണത്തിനു കാരണമായ വ്യോമാക്രമണത്തില്‍ മുഖത്തിനും കാലിനും ഗുരുതരമായി പരിക്കുകള്‍ ഉണ്ടായതായും മൊജ്തബ ഖമേനി ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെട്ട മൂന്നു പേര്‍ റോയിട്ടേഴ്സിനോട് പറഞ്ഞതായി റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ ടെഹ്റാനിലെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ കോമ്പൌണ്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ മൊജ്തബയുടെ മുഖത്ത് വികൃതമായ മുറിവുകളുണ്ടായി.

അദ്ദേഹത്തിന്റെ ഒന്നേ രണ്ടോ കാലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നുവെന്നും വൃത്തങ്ങള്‍ പര്ഞു.

56 കാരനായ മൊജ്തബ ഇപ്പോള്‍ പരിക്കുകളില്‍നിന്നും മുക്തനായി വരികയാണെന്നും മാനസികമായി ഇപ്പോള്‍ ശക്തനാണെന്നും സെന്‍സെറ്റീവ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാപ്തനാണെന്നും ഓഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി മുതിര്‍ന്ന നേതാക്കളുമായി യുദ്ധ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.