പാമ്പിന്റെ കടിയേറ്റു മരണത്തോടടുത്ത അറബി യുവതിയേയും കുടുംബത്തേയും യേശു രക്ഷിച്ചു

Breaking News Middle East Top News

പാമ്പിന്റെ കടിയേറ്റു മരണത്തോടടുത്ത അറബി യുവതിയേയും കുടുംബത്തേയും യേശു രക്ഷിച്ചു
മിഡ് ഈസ്റ്റ്: കര്‍ത്താവായ യേശഉക്രിസ്തുവിന്റെ അത്ഭുതങ്ങളും അടയാളങ്ങളും മിഡ് ഈസ്റ്റിലെ മണലാരണ്യങ്ങളില്‍ ജനത്തിനിടയില്‍ അതിശയകരമായി തുടരുകയാണ്. വ്യക്തികളിലും ദൈവജനത്തിന്റെ ഇടയിലും കര്‍ത്താവിന്റെ കരം വീര്യം പ്രവര്‍ത്തിക്കുന്നത് വലിയ പരിവര്‍ത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

 

മിഡ് ഈസ്റ്റിലെ ഒരു അറബി മുസ്ലീം യാഥാസ്ഥിക കുടുംബം മുഴുവനും കര്‍ത്താവിങ്കലേക്കു കടന്നുവരുവാനിടയായ ഒരു സംഭവം അടുത്തയിടെ ഉണ്ടായി. കടുത്ത ഇസ്ലാമിക നിയമമായ ശരിയത്ത് വളരെ കൃത്യതയോടെ ആചരിച്ചു ജീവിച്ചു വന്ന ഒരു സമ്പന്ന കുടുംബം ( സുരക്ഷിത കാരണങ്ങളാല്‍ ഈ കുടുംബത്തിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല), കുടുംബനാഥന്‍ മിഡ് ഈസ്റ്റിലെ ഒരു രാജ്യത്തെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി.

 

ഇദ്ദേഹത്തിന്റെ മകന്‍ ഒരു കടുത്ത ഇസ്ലാമിക തീവ്രവാദ നിലപാടില്‍ ജീവിക്കുന്ന യുവാവ്, മുസ്ലീങ്ങളല്ലാത്തവരെ കൊല്ലുവാന്‍ തീവ്ര പരിശീലനം നേടിയവന്‍ ‍, ഇവര്‍ കുടുംബമായി അവരുടെ പരമ്പരാഗത ആചാര പ്രകാരം വാഹനത്തില്‍ ഒരു രാത്രി മണലാരണ്യത്തില്‍ പാറക്കെട്ടുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന വിജനമായ സ്ഥലത്ത് വിനോദയാത്ര പോയി. അവിടെ ചെറിയ കൂടാരം കെട്ടി ചന്ദ്രന്റെ വെളിച്ചത്തെ സാക്ഷിയാക്കി ആഹാരം കഴിച്ചും, ആനന്ദിച്ചും സമയം കളഞ്ഞുകൊണ്ടിരുന്നു.

 

ഇതിനിടയില്‍ കുടുംബത്തിലെ യുവതി (ഇവള്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ ഹാജിറാ എന്നു താല്‍ക്കാലിക പേരിട്ടിരിക്കുകയാണ്), എല്ലാവരും കൂടാരത്തിനകത്ത് ഇരിക്കുമ്പോള്‍ അവള്‍ മാത്രം നിലാവെളിച്ചത്തില്‍ നടക്കാനിറങ്ങി. പൊടുന്നനവെ ഒരു ദുരന്തം പോലെ അതു സംഭവിച്ചു. തന്റെ കാലില്‍ എന്തോ കടിച്ചതായി ഹാജിറയ്ക്കു മനസ്സിലായി. അവള്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു വലിയ പാമ്പ് പെട്ടന്നു ഇഴഞ്ഞുനീങ്ങി പൂഴിമണലില്‍ ഒളിക്കാന്‍ ശ്രമിക്കുന്നു. ഹാജിറ ഉറക്കെ നിലവിളിച്ചു കരഞ്ഞു അബോധാവസ്ഥയിലായി. വീട്ടുകാര്‍ ഓടിയെത്തി.

 

സഹോദരന്‍ തന്റെ പക്കലുണ്ടായിരുന്ന റിവോള്‍വര്‍ വെച്ച് പാമ്പിനുനേരെ നിറയൊഴിച്ചു. അത് ചത്തു. വിശദമായി പരിശോധിച്ചപ്പോള്‍ ആ പാമ്പ് മണലാരണ്യത്തില്‍ കണ്ടുവരുന്ന സഹാറാ ഹോണ്ഡ് വൈപ്പര്‍ ഇനത്തില്‍പ്പെട്ട കൊടും വിഷമുള്ള പാമ്പാണെന്നു മനസിലായി. ഉടന്‍ തന്നെ ഹാജിറയെ വാഹനത്തില്‍ വളരെ പ്രശസ്തമായ ആശുപത്രിയില്‍ എത്തിച്ചു. തീവ്ര വരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ വലിയ സംഘം ചികിത്സ തുടങ്ങി. വേദനകൊണ്ടു പുളഞ്ഞ ഹാജിറയ്ക്ക് ഭാഗികമായി ബോധം തിരിച്ചുകിട്ടി.

 

ഈ സമയം ഡോക്ടര്‍മാര്‍ പരസ്പരം സംസാരിക്കുന്നത് ഹാജിറ കേട്ടു. ഇനി പ്രതീക്ഷയില്ലെന്നും രക്ഷപെടാനുള്ള സാദ്ധ്യത മങ്ങിപ്പോയെന്നും പറയുന്നതുകേട്ടു മനസു ഭാരപ്പെട്ടു കരഞ്ഞു. അവള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ഈ നിമിഷം ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. ദൂതന്‍ അവളോടു പറഞ്ഞു “യേശുവിനെ വിളിച്ചപേക്ഷിക്കുക, അവന്‍ ദൈവപുത്രനാണ്, അവനെ ക്രൂശിച്ചു കൊന്നുവെങ്കിലും മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനാണ്”. ഈ ശബ്ദം അവള്‍ക്ക് അവിശ്വസനീയമായിത്തോന്നി. യേശു പ്രവാചകനോ? എന്റെ പ്രവാചകനേക്കാള്‍ യേശു വലിയവനോ? എന്നു അവള്‍ പറഞ്ഞു. ഉടന്‍ ദൂതന്‍ തിരുത്തി! “യേശു പ്രവാചകന്മാരുടെ ദൈവമാണ് അവന്‍ സത്യാവാനാണ്, രക്ഷകനാണ്, അവന്‍ സൗഖ്യദായകനാണ്, അവന്‍ പാപം മോചിക്കുന്നു, മരണത്തില്‍നിന്നു രക്ഷിക്കുന്നു.

 

നിന്റെ ഹൃദയവും വായും അവനായി തുറക്കുക” എന്നു പറഞ്ഞു ദൂതന്‍ അപ്രത്യക്ഷനായി. ഈ സമയം അവള്‍ക്ക് സുബോധം വന്നു. അവള്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ തന്റെ സഹോദരനും തന്റെ അടുക്കല്‍ നില്‍ക്കുന്നു. സഹോദരന്‍ ഹാജിറയോടു ചോദിച്ചു “നീ സ്വപ്നം കണ്ടോ”? യേശു എന്നു പ്രവാചകനെക്കുറിച്ച് നീ സംസാരിക്കുന്നതു ഞാന്‍ കേട്ടു. താന്‍ കണ്ട ദര്‍ശനവും ശബ്ദവും സഹോദരനോടു പറഞ്ഞാല്‍ ദേഷ്യപ്പെടുമോ എന്നു ആദ്യം അവള്‍ ഭയപ്പെട്ടു. തുടര്‍ന്നു സത്യം പറഞ്ഞു. എന്നാല്‍ സഹോദരനും യേശുവിനെക്കുറിച്ചു ആ നിമിഷം മനസ്സിലാക്കി ഇരുവരും ശക്തമായി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

 

രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ‘ബൈബിള്‍സ് ഫോര്‍ മിഡ് ഈസ്റ്റ്’ എന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയുടെ പ്രസിഡന്‍റ് പാസ്റ്റര്‍ പോള്‍ സിനിരാജും ചില ടീം അംഗങ്ങളും അവിചാരിചതമായി അവിടെയെത്തി. അവര്‍ സുവിശേഷ വേലയുടെ ഭാഗമായി എത്തിയതായിരുന്നു. അവരെ പരിചയപ്പെട്ട ഉടന്‍തന്നെ എല്ലാവരും കൂടി വിഷയം വെച്ചു ദൈവസന്നിധിയില്‍ ശക്തമായി പ്രാര്‍ത്ഥിച്ചു.

 

പൊടുന്നനവെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഹാജിറയുടെ വേദന മാറി. ദൈവത്തിന്റെ പരിശുദ്ധാത്മാവ് രണ്ടുപേരിലും രൂപാന്തിരം വരുത്തി. അത്ഭുത വിടുതല്‍ സംഭവിച്ചു. ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ ഹാജിറയെ സൗഖ്യമുള്ളവളായി കണ്ടു. തുടര്‍ന്നു നടത്തിയ ടെസ്റ്റുകളില്‍ യാതൊരു വിഷാംശങ്ങളും ശരീരത്തില്‍ കണ്ടില്ല.

പരിപൂര്‍ണ്ണ സൗഖ്യം ലഭിച്ചതായി റിപ്പോര്‍ട്ടും നല്‍കി. ഹാജിറയും സഹോദരനും കണ്ടുമുട്ടിയ സത്യ ദൈവത്തെ ഇവരുടെ കുടുംബാംഗങ്ങളെല്ലാവരും കണ്ടുമുട്ടി. ഇപ്പോള്‍ ദൈവമക്കളായി ഇവര്‍ ജീവിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.