Ruins of ancient Jewish synagogue discovered in Golan Heights

ഗോലാന്‍ കുന്നില്‍ പുരാതന യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Asia Breaking News

ഗോലാന്‍ കുന്നില്‍ പുരാതന യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഗോലാന്‍കുന്ന്: ഗോലാന്‍കുന്നുകളില്‍ 1500 വര്‍ഷം പഴക്കമുള്ള ഒരു യഹൂദ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യിസ്രായേലി പുരാവസ്തു ഗവേഷകര്‍ യഹൂദിയ നേച്ചര്‍ റിസര്‍വിലാണ് സിന്നഗോഗ് കണ്ടെത്തിയതെന്ന് യിസ്രായേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക്സ് അതോറിട്ടിയും ഹൈഫ സര്‍വ്വകലാശാലയും ഞായറാഴ്ച പ്രഖ്യാപിച്ചു.

പുരാതന നഗരമായ യഹൂദിയയുടെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള വര്‍ഷങ്ങളായുള്ള അന്വേഷണത്തിന്റെ പര്യവസാനമാണ് ഈ കണ്ടെത്തല്‍.

മെനോറകളും സ്തംഭങ്ങളും കൊത്തിയെടുത്ത കല്ലുകള്‍ ഉള്‍പ്പെടെ ചിതറിക്കിടക്കുന്ന വാസ്തുവിദ്യാശകലങ്ങളും ഒരു സിന്നഗോഗിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വളരെക്കാലമായി സൂചന നല്‍കിയിരുന്നു.

ഉപേക്ഷിക്കപ്പെട്ട സിറിയന്‍ ഗ്രാമം പുരാതന അവശിഷ്ടങ്ങളുടെ മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈഫ സര്‍വ്വകലാശാലയിലെ സാന്‍മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെയും കിന്നരേത്ത് അക്കാദമിക് കോളേജിലെയും ഗവേഷകനായ മൈക്കല്‍ ഓസ്ബന്‍ഡ് പറഞ്ഞു.

പ്രോഫ. ഹൈബല്‍ സേവ്യര്‍ ഖനനത്തിനു നേതൃത്വം നല്‍കി. ചിതറിക്കിടക്കുന്ന നൂറ്റിയന്‍പതിലധികം പുരാവസ്തുക്കള്‍ മാപ്പ് ചെയ്തു. ബസലിക്ക മാതൃകയിലുള്ള കെട്ടിടത്തിന്റെ തെക്കന്‍ മതില്‍ ഖനനത്തിലൂടെ കണ്ടെത്തി.

അതില്‍ യരുശലേമിനു അഭിമുഖമായി മൂന്ന് പ്രവേശന കവാടങ്ങളും ചുവരുകളില്‍ ബെഞ്ചുകളും ആദ്യകാല സിന്നഗോഗുകളുടെ സാധാരണ ബസാള്‍ട്ട് തൂണുകളുടെ നിരകളും ഉണ്ടായിരുന്നു.

13 മീറ്റര്‍ വീതിയും കുറഞ്ഞത് 17 മീറ്റര്‍ നീളവുമുള്ള ഈ കെട്ടിടം വെട്ടിയെടുത്ത ബസാള്‍ട്ട് കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടത്.
റോമന്‍ കാലഘട്ടത്തിന്റെ അവസാനം മുതല്‍ ബൈസെന്റൈന്‍ കാലഘട്ടം (3-8 നൂറ്റാണ്ടുകള്‍) വരെയുള്ള കാലഘട്ടമാണ് ഈ ഘടനയുടെ പ്രത്യേകത.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.