ഈജിപ്റ്റില്‍ 160 ചര്‍ച്ചുകള്‍ക്കുകൂടി ലൈസന്‍സ് അനുവദിച്ചു
കെയ്റോ: ഊജിപ്റ്റ് സര്‍ക്കാര്‍ 160 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും ചര്‍ച്ചുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും ലൈസന്‍സ് അനുവദിച്ചു.
2017-ല്‍ ലൈസന്‍സിംഗ് പ്രക്രീയയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ലഭിച്ച 29-മത്തെ ബാച്ച് അംഗീകാരമാണിത്.
കമ്മറ്റി ഒരു വര്‍ഷത്തിനു മുമ്പു വരെ 293 ചര്‍ച്ചുകള്‍ക്ക് ലൈസെന്‍സ് നല്‍കിയതിനുശേഷം ഇപ്പോഴാണ് ഇത്രയും ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കുന്നത്.
കമ്മറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി ഉള്‍പ്പെടെ ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.
2016-ല്‍ ഓട്ടോമാന്‍ കാലഘട്ടത്തിലെ ചര്‍ച്ച് കെട്ടിടങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കിയ ചര്‍ച്ചുകള്‍ നിര്‍മ്മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നിയമത്തിനുശേഷം രജിസ്ട്രേഷനായി അപേക്ഷിച്ച 3,730 ആരാധനാലയങ്ങളില്‍ 3,613 എണ്ണത്തിന്റെ ലൈസന്‍സുകള്‍ കമ്മറ്റി ഇപ്പോള്‍ അംഗീകരിച്ചു.
ലൈസന്‍സ് നേടുന്നതിനു ചര്‍ച്ചുകള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുകയും അഗ്നി ശമന ഉപകരണങ്ങളുടെ ലഭ്യത ഉള്‍പ്പെടെയുള്ള ഘടനാപരവും സുരക്ഷാ പരവുമായ ബാദ്ധ്യതകള്‍ നിറവേറ്റുകയും വേണം.
പതിനായിരക്കണക്കിനു ആരാധനാലയങ്ങള്‍ ഇപ്പോഴും നിയമപരമായ അംഗീകാരത്തിനായി കാത്തിരിക്കുന്നു. ചിലത് അപേക്ഷിച്ചിട്ടുണ്ട്.
ചെറിയ വീടുകളുടെ ഹൌസ് ചര്‍ച്ചുകള്‍ പ്രത്യേകിച്ച് ഇസ്ളാം മതത്തില്‍നിന്നും മാറിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചുകള്‍ പലപ്പോഴും രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. റെയ്ഡുകള്‍ക്കും സമൂഹത്തിന്റെ തിരിച്ചടികള്‍ക്കും ഇരയാകാം.

