മതനിന്ദ ആരോപിച്ച് കഴുത്തറക്കപ്പെട്ട പാക്കിസ്ഥാന്‍ ക്രിസ്ത്യാനി അത്ഭുതകരമായി രക്ഷപെട്ടു
ലാഹോര്‍: ഇസ്ളാമിനെതിരെ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ തന്റെ ഫാക്ടറിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു യുവ ക്രിസ്ത്യന്‍ തൊഴിലാളി മരണത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടു.
ഷെയ്ക്പുര ജില്ലയിലെ ഷറഖ്പൂര്‍ ഫെരിഫ് പ്രദേശത്തെ സുബ്ഹാന്‍ അല്ല പേപ്പര്‍ മില്ലിലെ ഒരു മുസ്ളീം സഹ തൊഴിലാളി കഴുത്തതിനെത്തുടര്‍ന്ന് വഖാസ് മസിഹ് (22) എന്ന യുവാവാണ് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
വൃത്തികെട്ട കൈകള്‍കൊണ്ടു ഇസ്ളാമിക പാഠപുസ്തകത്തില്‍ സ്പര്‍ശിച്ചു ദൈവനിന്ദ നടത്തിയെന്നാരോപിച്ച് വെള്ളിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഫാക്ടറിയിലെ ഷിഫ്റ്റ് ഇന്‍ ചാര്‍ജ്ജ് തന്റെ മകനെ കട്ടര്‍ ബ്ളെയ്ഡ് ഉപയോഗിച്ച് ആക്രമിച്ച് അവന്റെ കഴുത്തിലെ ഞരമ്പു മുറിച്ചു എന്ന് വഖാസിന്റെ പിതാവ് റിയാസത്ത് മസി മാദ്ധ്യമങ്ങളോടു പറഞ്ഞു.
തന്റെ മകന്‍ തൊണ്ടയില്‍നിന്ന് രക്തം ഒഴുകിയെത്തിയിട്ടും ധൈര്യത്തോടെ ചെറുത്തു. ബ്രദറണ്‍ ചര്‍ച്ച് അംഗവും ആറ് മക്കളുടെ പിതാവുമായ റിയാസത്ത് പറഞ്ഞു.
വഖാസ് രക്തത്തില്‍ കുളിച്ച് കുഴഞ്ഞുവീണു. കഴുത്തില്‍ ഗുരുതരമായ മുറിവേറ്റു. ഒരു ദൃക്സാക്ഷിപറഞ്ഞു. പ്രതി സൊഹൈസ് ഇഫ്തിക്കറെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ വഖാസിനെ ഉടന്‍തന്നെ അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് എത്തിച്ച് അടിയന്തിര ചികിത്സ ചെയ്തതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പ്രതിയെ പിടികൂടി ഉടന്‍തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
വഖസിനെ പിന്നീട് പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോറിലെ മായോ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് അദ്ദേഹം ശസ്ത്രക്രീയയ്ക്ക് വിധേയനായി.
വഖാസ് സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാര്‍ച്ച് 2-ന് ജോലിസംബന്ധമായ ഒരു ചെറിയ പ്രശ്നത്തെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതേത്തുടര്‍ന്ന് നിരന്തരം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ച് വഖാസിനെ മതനിന്ദാ കുറ്റത്തില്‍ കുടുക്കുകയായിരുന്നു എന്ന് ലീഡ് മിനിസ്ട്രീസ് എന്ന അഭിഭാഷക ഗ്രൂപ്പിന്റെ സ്ഥാപകനായ സര്‍ദാര്‍ മുഷ്താഖ് ഗില്‍ പ്രതികരിച്ചു.
കഴിഞ്ഞ 6 മാസക്കാലമായി വഖാസ് ഈ സ്ഥപനത്തിലെ കാര്‍ഡ് ബോര്‍ഡ് പാക്കേജിംഗ് വിഭാഗത്തിലെ കരാര്‍ ജോലിക്കാരനാണ്.
ലീഡ് മിനിസ്ട്രിയിലെ പാസ്റ്ററായ ഇമ്രാന്‍ അമാനത്ത് വഖാസിന്റെ രോഗശാന്തിക്കും മതപരമായ പീഢനത്തിന് വിധേയരായ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു.

