ഛത്തീസ്ഗഢില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു

ഛത്തീസ്ഗഢില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം;  ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഛത്തീസ്ഗഢില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു ന്യൂഡെല്‍ഹി: ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട...

ഛത്തീസ്ഗഢില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു

ന്യൂഡെല്‍ഹി: ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢ് ചീഫ് സെക്രട്ടറിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു.

ഗോ സംരക്ഷകനെന്ന് അവകാശപ്പെടുന്ന ആദേശ് സോണി എന്നൊരാള്‍ ഛത്തീസ്ഗഢിലെ ക്രൈസ്തവര്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് നവ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍.

മാര്‍ച്ച് ഒന്നിന് ഗോവധത്തിനെതിരെ റാലി സംഘടിപ്പിക്കാന്‍ സോണി ആഹ്വാനം ചെയ്യുന്ന വീഡിയോയും ലഭിച്ചിട്ടുണ്ട്.

പോസ്റ്റും വീഡിയോയും ചേര്‍ത്ത് വായിച്ചാല്‍ ഛത്തീസ്ഗഢിലെ ക്രൈസ്തവരെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് കമ്മീഷന്‍ കത്തില്‍ പറയുന്നു.

വിഷയം ചൂണ്ടിക്കാട്ടി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എ.സി. മൈക്കിള്‍ കമ്മീഷനെ സമീപിച്ചുവെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുവെന്നും കത്തില്‍ പറയുന്നു.

ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ സമൂഹത്തിന് ആവശ്യമായ സുരക്ഷ നല്‍കണമെന്നും വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് അടിയന്തിരമായി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!