പാക്കിസ്ഥാനിലെ ജയില്‍ ചര്‍ച്ച് അടച്ചു പൂട്ടലില്‍ ക്രിസ്ത്യന്‍ തടവുകാര്‍ അസ്വസ്ഥരാണ്
ഇസ്ളാമബാദ്: പാക്കിസ്ഥാന് തലസ്ഥാനത്തിനടുത്തുള്ള ഒരു ജയിലിനെക്കുറിച്ച് ബുധനാഴ്ച ആശങ്ക നിറഞ്ഞ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഞായറാഴ്ചകളില്‍ രണ്ടു മണിക്കൂര്‍ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് ആരാധനയ്ക്കായുള്ള കൂടിവരവിനുള്ള ജയിലിലെ ചര്‍ച്ച് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്ളാമബാദിനടുത്തുള്ള റാവല്‍പിണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ആദ്യകാല ജയിലിലെ സ്ഥിതി പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
ക്രിസ്ത്യന്‍ മനുഷശ്യാവകാശ അഭിഭാഷകന് സേവ്യര്‍ വില്യം ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
ഒരു തടവുകാരന് രക്ഷപെട്ടതാണ് നടപടിക്കു കാരണമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പക്ഷെ അത് ജയില്‍ അധികൃതരുടെ അനാസ്ഥ മൂലമായിരുന്നു.
സുരക്ഷ ഉറപ്പാക്കുന്നതിനു പകരം അവര്‍ പള്ളി അടച്ചുപൂട്ടി. കോടതിയില്‍ നിരവധി വിശ്വാസികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു. തിങ്ങി നിറഞ്ഞ ജയിലില്‍ 200 ഓളം ക്രിസ്ത്യനികള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
ഇതില്‍ ഇസ്ളാമിനെതിരെ മതനിന്ദ ആരോപിച്ച് തടവിലാക്കപ്പെട്ട മൂന്നു പേര് ഉള്‍പ്പെടുന്നു. ഇസ്ളാമിക രാഷ്ട്രത്തില്‍ മതപരമായ വിവേചനം വര്‍ദ്ധിച്ചു വരികയാണ്.
ജയിലിലെ അനുഭവം പാക്കിസ്ഥാനെക്കുറിച്ചുള്ള വിശാലമായ ആശങ്കകള്‍ അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരാധന, പ്രാര്‍ത്ഥന, ആത്മാക വളര്‍ച്ച എന്നിവയ്ക്കായി ചര്‍ച്ചിനെ ആശ്രയിക്കുന്ന 200-ലധികം ക്രിസ്ത്യന്‍ തടവുകാരെ അനുവാദമില്ലാത്ത രീതിയില്‍ ബാധിക്കുന്നു.
ആഗോള ക്രൈസ്തവ പീഢനങ്ങളില്‍ ആദ്യത്തെ 50 രാജ്യങ്ങളില്‍ ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് പട്ടികയില്‍ പാക്കിസ്ഥാന് എട്ടാം സ്ഥാനത്താണ്.

