റംസാന്‍ മാസത്തില്‍ മകളെ ചര്‍ച്ചില്‍ കൊണ്ടുപോയതിനു മുസ്ളീം സ്ത്രീ ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു വിഷം നല്‍കി കൊന്നു

റംസാന്‍ മാസത്തില്‍ മകളെ ചര്‍ച്ചില്‍ കൊണ്ടുപോയതിനു മുസ്ളീം സ്ത്രീ ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു വിഷം നല്‍കി കൊന്നു

Articles Breaking News

റംസാന്‍ മാസത്തില്‍ മകളെ ചര്‍ച്ചില്‍ കൊണ്ടുപോയതിനു മുസ്ളീം സ്ത്രീ ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു വിഷം നല്‍കി കൊന്നു

കിഴക്കന്‍ ഉഗാണ്ടയിലെ ഒരു മുസ്ളീം സ്ത്രീ അയല്‍ക്കാരായ ഒരു ക്രിസ്ത്യന്‍ ദമ്പതികളെ വിഷം കൊടുത്തു കൊലപ്പെടുത്തി. അതിനിടയില്‍ അബദ്ധത്തില്‍ സ്വന്തം മകളും അറിയാതെ ഭക്ഷണം കഴിച്ചു മരണത്തിനു കീഴടങ്ങി.

ബുട്ടലേജ ജില്ലയിലെ റാബിഗണ്ട പട്ടണത്തില്‍ മുസ്ളീം സ്ത്രീയായ ഹനീഫ ഹമിയത്ത് തയ്യാറാക്കിയ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ക്രിസ്ത്യന്‍ ദമ്പതികളായ ജാക്സണ്‍ വാമ്പുലയും, ഭാര്യ ഡോറിന്‍ നൈരുബിയുമാണ് മരച്ചത്.

നൈരുബ ആറുമാസം ഗര്‍ഭിണിയുമായിരുന്നു. ഭക്ഷ്യ വിഷബാധയുണ്ടായെന്നു കരുതി മാര്‍ച്ച് 16-ന് നൈരുബയും പിറ്റേദിവസം ജാക്സനും മരിക്കുകയായിരുന്നു.

ഇതിനിടയില്‍ ഹാമിയത്തിന്റെ 18 വയസുള്ള മകള്‍ മറിയം കപാസയും അതേദിവസം മരിച്ചെന്ന് താമസക്കാര്‍ പറഞ്ഞു. ഇത് സംശയം ജനിപ്പിച്ചു. കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്.

കപാസ താന്‍ ഉണ്ടാക്കിയ ഭക്ഷണം അറിയാതെ കഴിച്ചിരുന്നെന്ന് ഹാമിയാത്ത് സമ്മതിച്ചായും നാട്ടുകാര്‍ പറഞ്ഞു. ഹൈസ്കൂള്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി കോളേജില്‍ പ്രവേശനത്തിനായി ഫലം കാത്തിരിക്കുകയായിരുന്നു കപീസ. സംഭവ ദിവസം ദമ്പതികള്‍ തന്റെ മകളെ ഒരു ക്രിസ്ത്യന്‍ ചര്‍ച്ചില്‍ കൂട്ടിക്കൊണ്ടുപോയിരുന്നു.

വൈകുന്നേരം 5.30-ന് ഒരു അയല്‍ക്കാരന്‍ കപാസയെ തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ തിരക്കിയശേഷം അമ്മ ഹാമിയത്തിനെ വിവരം ധരിപ്പിച്ചു. ക്ഷുഭിതയായ ഹാമിയത്ത് ദേഷ്യം ഉള്ളിലൊതുക്കി ക്രിസ്ത്യന്ഡന്‍ ദമ്പതികളെ വകവരുത്താന്‍ തീരുമാനിച്ചു. അന്നു വൈകുന്നേരം 7 മണിക്ക് ഹാമിയത്ത് വിഷം കലര്‍ന്ന ഭക്ഷണം തയ്യാറാക്കി അയല്‍ക്കാരായ ദമ്പതികള്‍ക്ക് നല്‍കാനായി കപീസ വശം കൊടുത്തുവിട്ടു.

അമ്മ ഭക്ഷണത്തില്‍ വിഷം കലത്തിയ വിവരം കപീന അറിഞ്ഞിരുന്നില്ല. അവള്‍ ജാക്സന്റെ വീട്ടില്‍ എത്തിയപ്പോള്‍ മൂവരും കൂടി ഭക്ഷണം പങ്കിടുകയായിരുന്നു.

തുടര്‍ന്നു വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വയറുവേദനയും ഛര്‍ദ്ദിയാലും ഭാരപ്പെട്ടു. കാര്യങ്ങള്‍ തിരക്കിയ ഹാമിയത്തിനോട് തന്‍ കൊണ്ടുപോയ ഭക്ഷണം തങ്ങള്‍ മൂവരും കഴിച്ചെന്ന് പറഞ്ഞു. ഇതുകേട്ട ഹാമിയത്ത് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു അല്ലാഹു കരരീം (ഉദാരനായ അല്ലാഹു). വീട്ടില്‍ ബഹളമായി.

ഉടന്‍തന്നെ കപീസയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ദമ്പതികള്‍ക്കും സമാനമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. അവര്‍ മറ്റൊരു അയല്‍ക്കാരനോടു വിവരം പറഞ്ഞു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും ഓരോരുത്തരായി മരണത്തിനു കീഴടങ്ങുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.