യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു

യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു

Breaking News USA

യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു

വാഷിംഗ്ടണ്‍: അമേരിക്ക ആസ്ഥാനമായി 1932-ല്‍ സ്ഥാപിതമായ ഒരു മിഷന്‍ സംഘടനയാണ് ചൈല്‍ഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് (സിഇഎഫ്) ഈ സംഘടനയുടെ മറ്റൊരു വിങ്ങാണ് ഗുഡ് ന്യൂസ് ക്ളബ്ബ്.

കര്‍ത്താവായ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷങ്ങള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുന്നു.

അവരെ ദൈവവചനത്തിലും ക്രിസ്ത്യന്‍ ജീവിതത്തിനായി ശിഷ്യന്മാരെ ഒരുക്കുന്നതിലും അതിലൂടെ ദൈവസഭകള്‍ സ്ഥാപിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ്.

നിലവില്‍ യു.എസിനെ കൂടാതെ ഓസ്ട്രേലിയ, കമ്പോഡിയ, കോംഗോ, എത്യോപ്യ, ഘാന എന്നിവിടങ്ങളിലുള്‍പ്പെടെ ലോകത്തിന്റെ മിക്കയിടങ്ങളിലും ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

എന്നാല്‍ മറുവശത്ത് കുട്ടികളെ ദൈവത്തില്‍നിന്നും അകറ്റി തെറ്റായ വഴിയിലൂടെ നയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സാത്താന്യ സംഘടനയും യു.എസില്‍ സജീവമായിക്കൊണ്ടിരിക്കുന്നു.

സാത്താനിക് ടെംമ്പിള്‍ ഓര്‍ഗനൈസേഷന്‍ സാത്താന്‍ ക്ളബ്ബുകള്‍ സ്ഥാപിച്ചാണ് കുട്ടികളെ വലയിലാക്കുന്നത്. യു.എസിലെ നിരവധി പൊതു സ്കൂളുകളില്‍ സാത്താന്‍ ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

ബഹുത്വവും യഥാര്‍ത്ഥ മതസ്വാതന്ത്ര്യവും ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുവാന്‍ പ്രവര്‍ത്തിക്കുന്നു എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം.

അതുപോലെ ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ പോലുള്ള ക്രിസ്ത്യന്‍ സംഘടനകളെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടി ഈ സാത്താന്‍ സംഘടനകള്‍ക്കുണ്ട്. അതിനു അവര്‍ ഓഫ് സ്കൂള്‍ ക്ളബ്ബുകള്‍ നടത്തുന്നു.

സ്കൂള്‍ വിട്ടശേഷം സാത്താന്യ ക്ളബ്ബുകളില്‍ ഇവര്‍ക്ക് ഒന്നിക്കാനും സാത്താന്റെ വഴിയില്‍ ജീവിക്കാനും പ്രചോദിപ്പിക്കുന്നു. സാത്താന്‍ അവരുടെ കൂട്ടുകാരന്‍ ആണെന്നും അവന്‍ ദുഷ്ടന്‍ അല്ലെന്നും, കുട്ടികള്‍ ആസ്വദിച്ച് സ്വയം വളരണമെന്നും കുട്ടികളെ പഠിപ്പിക്കുന്നു.

2001-ല്‍ യു.എസ്. സുപ്രീം കോടതി പബ്ളിക് സ്കൂള്‍ ഡിസ്ട്രിക് സെക്യുലര്‍ മതവിഭാഗങ്ങള്‍ക്ക് അവരുടെ സൌകര്യാര്‍ത്ഥം പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കി വിധി പുറപ്പെടുവിച്ചതിനാല്‍ ഇത്തരം സാത്താന്യ സംഘടനകള്‍ക്ക് സ്കൂളുകളിലും മറ്റും സുഗമമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

സാത്താന്‍ ക്ളബ്ബുകളുടെ പ്രവര്‍ത്തനങ്ങളുടെ ശക്തമായ പബ്ളിസിറ്റി കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളെയും ഇതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. സത്താന്‍ ക്ളബ്ബുകള്‍ക്കെതിരെ ക്രൈസ്തവ സമൂഹം ശക്തമായി രംഗത്തുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.