ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനു യുവദമ്പതികളെ വെട്ടിക്കൊന്നു; അനാഥരായത് 4 പിഞ്ചു കുഞ്ഞുങ്ങള്‍

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനു യുവദമ്പതികളെ വെട്ടിക്കൊന്നു; അനാഥരായത് 4 പിഞ്ചു കുഞ്ഞുങ്ങള്‍

Africa Breaking News

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനു യുവദമ്പതികളെ വെട്ടിക്കൊന്നു; അനാഥരായത് 4 പിഞ്ചു കുഞ്ഞുങ്ങള്‍

കമ്പാല: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് യുവ ദമ്പതികളെ ക്രൂരമായി വെട്ടിനുറുക്കി. കിഴക്കന്‍ ഉഗാണ്ടയിലെ കിബുകു ജില്ലയില്‍ കിബുകു സബ്കൌണ്ടിയിലെ സാറ പാറിഷിലെ ബുപാലക ഗ്രാമത്തിലെ ത്വാഹ നംവോക (38) ഭാര്യ നാദിമു കടുക്കോ (27) ഉമാണ് ഫെബ്രുവരി 2-ന് കൊല്ലപ്പെട്ടത്.

ഇസ്ളാം മതം വിട്ടതിന്റെ ഫലം ത്വാഹ അനുഭവിച്ചു എന്നു പറഞ്ഞ് ആളുകള്‍ അറബിയിലും ലുഗ്വെര്‍ ഭാഷയിലും ഉച്ചത്തില്‍ സംസാരിക്കുന്നതായി കേട്ടതായി അയല്‍വാസി ഒരു ക്രിസ്ത്യന്‍ മാധ്യമത്തോടു പറഞ്ഞു. കുറച്ചു മിനിറ്റുകള്‍ക്കുശേഷം ത്വാഹയുടെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ ഞാന്‍ കേട്ടു.

ക്രിസ്ത്യാനിയായ അയല്‍ക്കാരന്‍ പറഞ്ഞു. ഞങ്ങള്‍ ആക്രമണം ഭയന്നു വീട്ടിനുള്ളില്‍ കയറി വാതില്‍ അടച്ചു രാത്രി ഭയത്തോടെ തള്ളി നീക്കി.

കിബുകു സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി വീടു പരിശോധിച്ചപ്പോള്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഇരുവരും മരിച്ചു കിടക്കുന്ന രംഗം കണ്ടു.

വികൃതമാക്കപ്പെട്ട നിലയിലായിരുന്നു ഇരുവരും. 7,5,3,2 വയസ്സുള്ള കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് നിരവധി നീളമുള്ള സോമാലിയന്‍ വാളുകളും കത്തികളും കോടാലികളും പോലീസ് കണ്ടെടുത്തു. ഇത് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് ഉള്ള മുന്നറിയിപ്പായിട്ടാണ് അവശേഷിക്കുന്നതെന്ന് അയല്‍ക്കാരന്‍ പറഞ്ഞു. കിബുകു സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇരുട്ടായതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രദേശ വാസികളും പുറത്തുനിന്നുള്ളവരുമടക്കമാണ് കൊലപാതകം നടത്തിയതെന്നും അയല്‍വാസി പറയുന്നു.

ഉഗാണ്ടയിലെ പല മുസ്ളീങ്ങളും അറബി സംസാരിക്കുന്നവരാണ്. നബിഡോ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രത്തില്‍ വച്ചാണ് ദമ്പതികള്‍ ക്രിസ്തീയ മാര്‍ഗ്ഗം സ്വീകരിക്കാനായി തീരുമാനിച്ചതെന്നും അവരെ വിശ്വാസത്തിലേക്ക് നയിച്ച ഒരു സുഹൃത്ത് പറഞ്ഞു.

വിശ്വാസത്തില്‍വന്നു രണ്ടുമാസത്തിനുശേഷം ദമ്പതികള്‍ കൊല്ലപ്പെട്ടു. ആറുമാസത്തോളം ത്വാഹയുടെ വീടു സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം, തുടര്‍ന്നു എന്റെ അദ്ധ്വാനം അവര്‍ക്ക് 2023 ഡിസംബര്‍ 5-നു യേശുക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള വഴിത്തിരവായി സുഹൃത്ത് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.