2020 ലോകത്തെ 40 ശതമാനം രാജ്യങ്ങളിലും അശാന്തിക്ക് സാക്ഷ്യം വഹിക്കുമെന്ന് പഠനം

2020 ലോകത്തെ 40 ശതമാനം രാജ്യങ്ങളിലും അശാന്തിക്ക് സാക്ഷ്യം വഹിക്കുമെന്ന് പഠനം

Breaking News Europe Global

2020 ലോകത്തെ 40 ശതമാനം രാജ്യങ്ങളിലും അശാന്തിക്ക് സാക്ഷ്യം വഹിക്കുമെന്ന് പഠനം
ലണ്ടന്‍ ‍: 2020 പുതുവര്‍ഷത്തെ ലോകം ഹാര്‍ദ്ദവമായി സ്വീകരിച്ചുവെങ്കിലും ഈ വര്‍ഷം ലോകത്ത് 40% രാഷ്ട്രങ്ങളിലും ജനങ്ങള്‍ അശാന്തിയുടെ ദിനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പഠന റിപ്പോര്‍ട്ട്.

ലോകത്തെ 195 രാജ്യങ്ങളിലെ 40% രാജ്യങ്ങളിലും അസ്വസ്ഥത പടരുന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാകേണ്ടി വരുന്നുവെന്നാണ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറിസ്ക് മേപ്പിള്‍ ക്രാഫ്റ്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

വത്തിക്കാന്‍ ‍, പലസ്തീന്‍ ഉള്‍പ്പെടെയുള്ള 195 രാഷ്ട്രങ്ങളില്‍ 75 രാഷ്ട്രങ്ങളിലും വന്‍ പ്രതിഷേധങ്ങള്‍ ‍, അസ്വസ്ഥതകള്‍ എന്നിവയുടെ തീവ്രത വര്‍ദ്ധിക്കും. ഹോങ്കോങ്, ചിലി തുടങ്ങിയ രാഷ്ട്രങ്ങളില്‍ അശാന്തി വര്‍ദ്ധിക്കുമെന്നു 2019-ന്റെ ആരംഭത്തില്‍ മേപ്പിള്‍ ക്രാഫ്റ്റ് മുന്നറിയിപ്പു നല്‍കിയത് സംഭവിച്ചു.

നൈജീരിയ, ലെബനോന്‍ ‍, ബൊളീവിയ എന്നീ രാഷ്ട്രങ്ങള്‍ തീവ്രവാദത്തിന്റെ പിടിയില്‍ അമര്‍ന്നു. എത്യോപ്യ, ഇന്ത്യ, പാക്കിസ്ഥാന്‍ ‍, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളിലും തീവ്രവാദികള്‍ തലപൊക്കുന്നു.. അശാന്തിയില്‍ സുഡാന്‍ യെമനെ മറി കടന്നു.

കഴിഞ്ഞ ഏപ്രിലില്‍ കമര്‍ അല്‍ ബഷിര്‍ ഭരണകൂടം തൂത്തെറിയപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം ജനാധിപത്യവാദികള്‍ക്കുനേരെ ഭീഷണിയായിത്തീര്‍ന്നു.

യെമനില്‍ ഷിയാ-സുന്നി ശക്തികള്‍ സംഘര്‍ഷത്തിലാണ്. റഷ്യ, ചൈന, സൌദി അറേബ്യ, തുര്‍ക്കി, തായ്ലന്റ്, ബ്രസീല്‍ തുടങ്ങിയ വന്‍ രാഷ്ട്രങ്ങളിലും അശാന്തി നിഴലിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.