ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി: ബോംബാക്രമണത്തില്‍നിന്നും രക്ഷപെട്ടത് 18 വിശ്വാസികള്‍
മിഡ്ഈസ്റ്റ്: ദൈവം തന്റെ മക്കളെ എത്ര അത്ഭുതകരമായിട്ടാണ് കാത്തു പരിപാലിക്കുന്നത്.
ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ സംരക്ഷിക്കുന്നതുപോലെയാണ് നമ്മുടെ സൃഷ്ടിതാവും ദൈവവുമായ യഹോവ ശത്രുവിന്റെ കരത്തില്‍നിന്നും തന്റെ ജനത്തെ വിടുവിക്കുന്നത്.
മിഡ് ഈസ്റ്റില്‍ 18 വിശ്വാസികള്‍ മരണത്തിന്റെ വക്കില്‍നിന്നും രക്ഷപെട്ടത് ദൈവത്തിന്റെ അത്ഭുത കൃപയാല്‍ മാത്രമാണ്.
ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന 18 പേരാണ് അറബിക്കടലില്‍ സ്നാനമേറ്റ് കര്‍ത്താവിനോടു ചേര്‍ന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും പെടും.
സുവിശേഷ പ്രവര്‍ത്തനം നടത്തിവന്ന ‘ബൈബിള്‍സ് ഫോര്‍ മിഡ്ഈസ്റ്റ്’ എന്ന സംഘടനയാണ് സ്നാന ശുശ്രൂഷ നിര്‍വ്വഹിച്ചത്. പാസ്റ്റര്‍ പോള്‍ സിനിരാജ് ആണ് നേതൃക്വം നല്‍കിയത്. സ്നാന ശുശ്രൂഷയ്ക്കുശേഷം അവര്‍ ഒരു രഹസ്യ ഭവനത്തില്‍ കൂട്ടായ്മ നടത്തുവാന്‍ ഒത്തുകൂടി. കര്‍ത്തൃമേശ ശുശ്രൂഷയും നടന്നു.
ആരാധനയ്ക്കിടയില്‍ രണ്ടു സഹോദരിമാരും ഒരു സഹോദരനും പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു. “നമ്മള്‍ എത്രയും പെട്ടന്ന് ആരാധനയ്ക്കുശേഷം ഇവിടം വിട്ടു പോവുക, ഈ ഭവനം സുരക്ഷിതമല്ല, മറ്റൊരു ഭവനത്തിലേക്കു പോവുക”. ആരാധനയ്ക്കുശേഷം അവര്‍ പരസ്പരം ചുംബിച്ചു പിരിഞ്ഞു.
പിറ്റേദിവസം പുലര്‍ച്ചെ പാസ്റ്റര്‍ പോളിന്റെ ഫോണില്‍ ഒരു മെസ്സേജ് വന്നു, സ്ഥലത്തെ ഒരു സമുന്നത മുസ്ലീം നേതാവ് കയ്യില്‍ ബോംബും തോക്കുമായി വന്നു ദൈവമക്കള്‍ കൂട്ടായ്മ നടത്തിയ ഭവനത്തിനു പുറത്തുവന്നു ബഹളം വയ്ക്കുകയും വാതില്‍ ചവിട്ടിത്തുറന്നു അകത്തു പ്രവേശിക്കുകയും ചെയ്തു. വിശ്വാസികളെ ആരേയും കാണാത്തതിനാല്‍ വീടു തകര്‍ത്തതായും എല്ലാവരേയും കൊലപ്പെടുത്താനായി വന്നയാള്‍ ദേഷ്യത്തോടെ മടങ്ങിപ്പോയെന്നുമായിരുന്നു സന്ദേശം. ഇതു കേട്ട പാസ്റ്റര്‍ ദൈവത്തിനു സ്തോത്രം പറഞ്ഞു. ദൈവം എത്ര നല്ലവനാണ് വലിയ അത്യാപത്തില്‍നിന്നും ദൈവ ജനത്തെ സംരക്ഷിച്ച ദൈവത്തിനു വിവരം അറിഞ്ഞ എല്ലവരും സ്തോത്രം പറഞ്ഞു.
ദൈവജനത്തെ അവിടെനിന്നു മാറ്റുവാന്‍ തന്റെ ദാസന്മാരിലൂടെ ആലോചന പറഞ്ഞത് എത്ര സത്യമായിരുന്നു എന്ന് ഓര്‍ത്ത് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി. “പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം”. (2 കൊരി. 9;15)

