യു.എ.ഇ.യില്‍ സന്ദര്‍ശക വിസ നിയമങ്ങളില്‍ ഇളവു വരുത്തി

യു.എ.ഇ.യില്‍ സന്ദര്‍ശക വിസ നിയമങ്ങളില്‍ ഇളവു വരുത്തി

Breaking News Middle East

യു.എ.ഇ.യില്‍ സന്ദര്‍ശക വിസ നിയമങ്ങളില്‍ ഇളവു വരുത്തി
അബുദാബി: യു.എ.ഇ.യില്‍ സന്ദര്‍ശന വിസ നിയന്ത്രിക്കുന്ന ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി ഭരണകൂടം.

പുതിയ ചട്ടങ്ങള്‍ക്കു കീഴില്‍ സന്ദര്‍ശകര്‍ക്ക് രാജ്യം വിടാതെതന്നെ വിസ പുതുക്കാന്‍ അധികാരമുണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങിയിട്ടില്ലെന്ന മാനദണ്ഡം പാലിക്കണമെന്നും ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്. എ.ഐ.സി.) പുറത്തിറക്കിയ ചട്ടങ്ങളില്‍ പറയുന്നു.

വിസ സംബന്ധമായ സേവനങ്ങള്‍ക്കുവേണ്ടി കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിനു പകരം സ്മാര്‍ട്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ ഉപയോഗിക്കണണെന്നും എഫ്.എ.ഐ.സി. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് അല്‍ ദലാല്‍ സന്ദര്‍ശകരോട് അഭ്യര്‍ത്ഥിച്ചു.

യു.എ.ഇ.യിലേക്കു അഞ്ചു വര്‍ഷ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കാനുളള തീരുമാനത്തിന് മന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. ഈ വിസ പ്രകാരം ആറ് മാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാകും.

യു.എ.ഇ.യെ പ്രധാന ആഗോള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യമായിട്ടാണ് ഈ പ്രഖ്യാപനം. നേരത്തെ ഒരു മാസം മുതല്‍ 90 ദിവസം വരെയായിരുന്ന യു.എ.യില്‍ സന്ദര്‍ശന വിസ നല്‍കിയിരുന്നത്.