ഭക്ഷണശേഷം കുളിക്കുന്ന ശീലം ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തും

ഭക്ഷണശേഷം കുളിക്കുന്ന ശീലം ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തും

Breaking News Health

ഭക്ഷണശേഷം കുളിക്കുന്ന ശീലം ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തും
തിരക്കിനിടയിലും മറ്റും സമയം ലാഭിക്കാനായി നാം ചില തെറ്റായ ശീലങ്ങള്‍ ചെയ്യാറുണ്ട്.

അതിലൊന്നാണ് ആഹാരം കഴിച്ചാലുടനെ കുളിക്കുന്ന ശീലം. ആഹാരം കഴിച്ചാലുടനെ കുളിക്കുന്നവര്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ദഹന പ്രശ്നങ്ങളാണ് ഇതില്‍ പ്രധാനം. ദഹനം സാവധാനത്തിലാക്കുന്നതിനു പുറമേ മതിയായ രക്ത പ്രവാഹം വയറിന്റെ ഭാഗത്ത് എത്താതിരിക്കുന്നതിനും കാരണമാകും.

ശ്വസന സംബന്ധമായ പ്രശ്നങ്ങളും നമ്മെ അലട്ടും. അസിഡിറ്റിയുണ്ടാക്കുന്ന ഈ ശീലം അസിഡിറ്റിമൂലം രോഗം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

വയറുനിറയെ ഭക്ഷിച്ചശേഷം കുളിച്ചാല്‍ ചിലര്‍ക്ക് തലകറക്കം ഉണ്ടാകും. കുളിക്കുമ്പോള്‍ ചര്‍മ്മത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുകയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നതാണിതിനു കാരണം. ചില സമയത്ത് ഇത് അപകടകരമായ സ്ഥിതിയിലെത്തിക്കുവാനും സാധ്യത കൂടുതലാണ്.

ഭക്ഷണം കഴിഞ്ഞാലുടന്‍ കുളിക്കുന്നതിലൂടെ ശരീരത്തിലെ ഊഷ്മാവ് കുറയുകയും ഇത് ശരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണത്തിനുശേഷമുള്ള കുളി ഒഴിവാക്കുക.