പ്രമേഹമുള്ളവര്‍ക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇപ്പോള്‍. അതില്‍ പ്രധാന വില്ലനായി ഭക്ഷണശീലങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് വസ്തുത.
പ്രമേഹ രോഗികള്‍ മധുരക്കിഴങ്ങ് പോലുള്ള ചില ഭക്ഷണങ്ങള്‍ കഴിക്കാമോ എന്നു ചോദിക്കുന്നവര്‍ ധാരാളമുണ്ട്. മധുരക്കിഴങ്ങ് ശ്രദ്ധയോടെ കഴിച്ചാല്‍ കുഴപ്പമില്ല എന്ന് പ്രശസ്ത പോഷകാഹാര വിദഗ്ദ്ധ ദീപ്സിഖാജെന പറയുന്നു.
നാരുകളും പ്രതിരോധശേഷിയുമുള്ള അന്നജം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സഹായിക്കുമെന്നും അവര്‍ വിശദീകരിക്കുന്നു.
മധുരക്കിഴങ്ങിന്റെ ഗ്ളൈസെമിക് ഇന്‍ഡെക്സ് സൂചിക (ജിഐ) കുറച്ച് പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ കൂടുതല്‍ അനുയോജ്യമാക്കുന്നതിന് രണ്ട് വഴികളും ദീപ്തി എടുത്തു പറയുന്നു.
1. കൂടുല്‍ നേരം വേവിക്കുക. മധുരക്കിഴങ്ങ് കൂടുതല്‍നേരം വേവിച്ചാല്‍ അവയുടെ ഗ്ളൈസമിക് സൂചിക കുറയുന്നു ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനു കാരണമാകുന്നു.
2. വേവിച്ചശേഷം തണുപ്പിക്കുക. വേവിച്ചശേഷം മധുരക്കിഴങ്ങ് 7-8 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നത് അവയുടെ കലോറി അളവ് 20 ശതമാനവും പഞ്ചസാരയുടെ അളവ് 30 ശതമാനവും കുറയും.

